Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജവാൻ റം ഉൽപ്പാദനം...

ജവാൻ റം ഉൽപ്പാദനം പുനരാരംഭിക്കാൻ അനുമതി

text_fields
bookmark_border
Liqour
cancel

തിരുവല്ല: കേരള ബിവറേജസ് കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആന്‍റ്​ കെമിക്കൽസിൽ ‌ജവാൻ റം നിർമാണം പുനരാരംഭിക്കാൻ അനുമതിയായി. എക്സൈസ് കമീഷണറാണ് നിർമാണം പുനരാരംഭിക്കാൻ ഉത്തരവിട്ടത്.

നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ ട്രാവൻകൂർ ഷുഗേഴ്സിൽ ആരംഭിച്ചു. മദ്യത്തിന്‍റെ സാമ്പിൾ തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിൽ പരിശോധനക്ക്​ അയക്കും. മനുഷ്യ ഉപഭോഗത്തിന്​ പാകമെന്ന് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ബോട്ടിലിങ് അനുവദിക്കുകയുളളുവെന്ന് എക്സൈസ് കമീഷണറുടെ ഓഫിസ് അറിയിച്ചു.

ട്രാവൻകൂർ ഷുഗേഴ്സ് ആന്‍റ്​ കെമിക്കൽസിലേക്കുളള സ്പിരിറ്റ് ചോർത്തിവിറ്റ സംഭവത്തിൽ- മുൻ ജനറൽ മാനേജർ അടക്കം ഉയർന്ന ഉദ്യോഗസ്ഥർ പ്രതി ചേർക്കപ്പെട്ടതോടെയാണ് ജവാൻ നിർമ്മണത്തിലെ പ്രതിസന്ധികൾ തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liqour
Next Story