നഗരമധ്യത്തിൽ കണ്ടെയ്നർ ലോറി മീഡിയൻ തകർത്ത് എതിർ ട്രാക്കിൽ ഓടി; സിഗ്നൽ, വൈദ്യുതി പോസ്റ്റുകൾ തകർത്തു
text_fieldsഅങ്കമാലി: നഗരമധ്യത്തിൽ നിയന്ത്രണം തെറ്റിയ കണ്ടെയ്നർ ലോറി മീഡിയൻ തകർത്ത് എതിർ ട്രാക്കിൽ കടന്ന് ദിശതെറ്റി ഓടി. അപകട സമയത്ത് റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മീഡിയൻ, സിഗ്നൽ, വൈദ്യുതി പോസ്റ്റ് എന്നിവയെല്ലാം തകർത്തായിരുന്നു ലോറിയുടെ പാച്ചിൽ.
രാത്രി 10.30ടെയാണ് തൃശൂർ ഒല്ലൂരിൽ നിന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് എളനാട് കമ്പനിയുടെ ശീതികരിച്ച പാൽ കയറ്റി വരുകയായിരുന്ന കണ്ടെയ്നർ ലോറി ദിശതെറ്റി ോടിയത്. ദേശീയപാതയും എം.സി.റോഡും സംഗമിക്കുന്ന അങ്കമാലി സിഗ്നൽ ജങ്ഷനിൽ വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മീഡിയനിൽ ഇടിച്ച് കയറിയ കണ്ടെയ്നർ ലോറി സിഗ്നൽ പോസ്റ്റും വൈദ്യുതി പോസ്റ്റും തകർത്ത ശേഷം മുന്നോട്ട് നീങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.
ഈ സമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട് പാഞ്ഞ കണ്ടെയ്നർ ലോറിയുടെ മുൻ വശത്തെ ടയർ ചുങ്കത്ത് ജ്വല്ലറിക്ക് സമീപം മീഡിയനിലെ ഇരുമ്പ് ഗ്രിൽ തുളച്ചു കയറിയതുമൂലം നിൽക്കകുയായിരുന്നു. അമിത വേഗതയിലായിരുന്നു ലോറി സഞ്ചരിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തെ തുടർന്ന് ആലുവ - തൃശൂർ റോഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പൊലീസും അഗ്നി രക്ഷസേനയുമെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി എക്സ്കവേറ്ററുപയോഗിച്ച് ഉയർത്തി ബാങ്ക് കവലയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് ദേശീയ പാതയിൽ വാഹന ഗതാഗതം പുന:സ്ഥാപിച്ചത്.
മറ്റൊരു വാഹനം വരുത്തിയ ശേഷം കണ്ടെയ്നർ ലോറിയിലെ പാൽ എടനാട് മേഖലയിലേക്ക് കയറ്റി വിട്ടു. അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ മുൻവശത്തെ ചില്ല് തകർന്നു. നിസാരപരുക്കേറ്റ ഡ്രൈവറെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.