കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയുടെ ഒരു ലക്ഷം കവർന്നു
text_fieldsകൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ വീട്ടമ്മയുടെ ഒരു ലക്ഷം രൂപ കവർന്നതായി പരാതി. എഴുകോൺ ഇടയ്ക്കിടം സായ് കൃപയിൽ സുശീല സുധാകരന്റെ ബാഗിൽ നിന്നാണ് പണം മോഷണം പോയത്. മോഷണത്തിനുപിന്നിൽ ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകളാണെണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. സുശീലയും സുഖമില്ലാത്ത മകൻ സുജിത്തും കൊട്ടാരക്കര കേരള ബാങ്കിൽ സ്വർണം പണയം െവച്ച് ലഭിച്ച രണ്ട് ലക്ഷം രൂപ ബാഗിൽ സൂക്ഷിച്ച് ബസിൽ തിരികെ പോകുകയായിരുന്നു.
ബസിൽ കയറുന്നതിന് മുമ്പ് ഹോട്ടലിൽ ഭക്ഷണം കഴിച്ചപ്പോഴും പണം ബാഗിൽ ഉണ്ടായിരുന്നതായി ഇവർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവറുടെ സീറ്റിനുസമീപം ഇവർ നിൽക്കുകയും കുറച്ച് കഴിഞ്ഞ് സീറ്റിൽ ഇരിക്കുകയും ചെയ്തു.പിന്നാലെ ബാഗിന്റെ ഭാരം കുറഞ്ഞതായി തോന്നുകയും സിബ് തുറന്നതായി കാണുകയുമായിരുന്നെന്ന് സുശീല പറയുന്നു.
പണം നഷ്ടപ്പെട്ടതായി മനസ്സിലായതോടെ കണ്ടക്ടറോട് പറഞ്ഞു. ഉടനെ ഡ്രൈവർ കിള്ളൂരിൽ െവച്ച് ബസ് നിർത്തി. വിവരം അറിഞ്ഞ് പൊലീസ് എത്തി. കൊട്ടാരക്കരയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ മൂന്ന് നാടോടി സ്ത്രീകൾ കുണ്ടറക്ക് ടിക്കറ്റ് എടുത്തിരുന്നെന്നും എന്നാൽ, അവർ നെടുവത്തൂർ ഇറങ്ങിയെന്നും കണ്ടക്ടർ പറഞ്ഞതോടെയാണ് ഇവരിലേക്ക് സംശയം നീണ്ടത്. അന്വേഷണത്തിൽ നെടുവത്തൂരിൽനിന്ന് നാടോടി സ്ത്രീകൾ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറി അമ്പലത്തുംകാലയിൽ ഇറങ്ങിയതായി വിവരം ലഭിച്ചു.തുടർന്ന് അവിടെ നിന്ന് ഓട്ടോ വിളിച്ച് വീണ്ടും നെടുവത്തൂരിൽ എത്തിയെന്നും വ്യക്തമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.