നിർധന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകും -രാഹുൽ ഗാന്ധി
text_fieldsമുക്കം: 2024ലെ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി വയനാട് ലോക്സഭ മണ്ഡലത്തിൽ നിർമിച്ച 14 വീടുകളുടെ താക്കോൽദാന ചടങ്ങ് മുക്കത്ത് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിന് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ സുപ്രധാനമായ വാഗ്ദാനമാണിതെന്നും രാജ്യത്തെ മുഴുവൻ സ്ത്രീകളും ഒരുലക്ഷം രൂപയെങ്കിലും വാർഷിക വരുമാനമുള്ളവരാണെന്ന് ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനും തൊഴിലുമായി ബന്ധപ്പെട്ട് അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കോൺഗ്രസ് ഇൗ തീരുമാനമെടുത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പൂരിൽനിന്ന് മഹാരാഷ്ട്രയിലേക്കുള്ള ന്യായ് യാത്ര ഈ മാസം 17ന് അവസാനിക്കുമെന്നും യാത്രയിലായതിനാലാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താക്കോൽ ഏറ്റുവാങ്ങാനെത്തിയ കുടുംബങ്ങളിലെ കുട്ടികളോട് അദ്ദേഹം കുശലാന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.