എട്ട് കോടിയുടെ അസാധു നോട്ട് പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകായംകുളം: എട്ട് കോടിയുടെ അസാധു നോട്ടുകളുമായി കാറിൽ സഞ്ചരിച്ച അഞ്ചുപേർ കായംകുളത്ത് പിടിയിൽ. പാലക്കാട് കരിങ്കരപ്പുള്ളി ദാറുൽ മനാറിൽ മുഹമ്മദ് ഹാരിസ് (53), പാലക്കാട് എരുമയൂർ വടക്കുമ്പുറം പ്രകാശ് (52), എരുമയൂർ മുക്കിൽ അഷറഫ് (30), എരുമയൂർ ഏറിയഞ്ചിറയിൽ റഫീഖ് (37), കോഴിക്കോട് കൊടുവള്ളി കരിങ്ങമൻകുഴിയിൽ മുഹമ്മദ് നൗഷാദ് (38) എന്നിവരാണ് അറസ്റ്റിലായത്. കുറച്ചുപേർ മറ്റൊരു വാഹനത്തിൽ പണവുമായി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഉൗർജിതമാക്കി. രണ്ട് കാറുകളിൽനിന്നായി 7,92,38,000 രൂപ കണ്ടെടുത്തു.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ സി.െഎ കെ. സദെൻറ നേതൃത്വത്തിൽ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. കാറിൽനിന്ന് പെട്ടി കൈമാറുന്നുവെന്ന രഹസ്യവിവരമാണ് പൊലീസ് ഇവിടെയെത്താൻ കാരണം. റദ്ദാക്കിയ ആയിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകെട്ടുകൾ കാറിെൻറ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൂടുതലും ആയിരത്തിേൻറതായിരുന്നു. കരുനാഗപ്പള്ളി ഭാഗം ലക്ഷ്യമാക്കി എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആദ്യം രണ്ടുപേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോൾ രണ്ട് കാറുകൾകൂടി പിന്നാലെ എത്തുന്നതായി വിവരം ലഭിച്ചു. ഇതിനിടെ മൂന്നുപേരുമായി എത്തിയ രണ്ടാമത്തെ കാറും പിടികൂടി. എന്നാൽ, ആദ്യസംഘങ്ങൾ വലയിലായതായി സൂചന ലഭിച്ചതോടെ ഇേന്നാവ കാറിൽ എത്തിയ മൂന്നാമത്തെ സംഘം രക്ഷപ്പെടുകയായിരുന്നു.
11,000 രൂപ നൽകിയാണ് നിരോധിച്ച ഒരു ലക്ഷം രൂപയുടെ നോട്ടുകൾ സംഘം വാങ്ങുന്നത്. ഇത് 20,000 രൂപക്ക് മറിച്ചുവിൽക്കുന്നുവെന്നാണ് േചാദ്യംചെയ്യലിൽ വ്യക്തമായത്. നിരോധിത നോട്ടുകൾ കൈവശമുള്ളവരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇടപാട്. വിവരം അറിഞ്ഞ് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ കായംകുളത്ത് എത്തി. കൂടുതൽ അന്വേഷണത്തിനായി ഡിവൈ.എസ്.പി എസ്. അനിൽദാസിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും. കേന്ദ്ര ഏജൻസികളുടെ സഹായം അന്വേഷണത്തിൽ ഉറപ്പാക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
എസ്.െഎ കെ. രാജൻബാബു, സിവിൽ പൊലീസ് ഒാഫിസർമാരായ ബിജു, ബിജുരാജ്, ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.