10 ദിവസത്തിനിടെ കടമെടുപ്പ് 2000 കോടിയിലേക്ക്
text_fieldsതിരുവനന്തപുരം: ജനുവരിയിൽ ആദ്യ ആഴ്ച പിന്നിടുേമ്പാഴേക്ക് സംസ്ഥാന സർക്കാറിെൻറ കടമെടുപ്പ് 2000 കോടിയിലേക്ക്. ജനുവരി മൂന്നിന് 1000 കോടി കടമെടുത്ത സർക്കാർ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 1000 കോടി കൂടി കടമെടുക്കാൻ തീരുമാനിച്ചു. ഇതിനായി കടപ്പത്രം പുറത്തിറക്കിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ഇതിെൻറ ലേലം മുംബൈ റിസർവ് ബാങ്ക് ഒാഫിസിൽ നടക്കും. മാസങ്ങളായി സംസ്ഥാനം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ്. ജനുവരി ആദ്യം 1000 കോടി കടമായി കിട്ടിയതോടെ ട്രഷറിയിലെ സാമ്പത്തികനില മെച്ചപ്പെട്ടു. ജനുവരി പത്തോടെ ശമ്പള-പെൻഷൻ വിതരണം പൂർത്തിയാകും. 11 മുതൽ മറ്റ് ഇടപാടുകൾ ട്രഷറിയിൽ ആരംഭിക്കേണ്ടതുണ്ട്്.
രണ്ടുമാസമായി ട്രഷറിയിൽ കടുത്ത നിയന്ത്രണം തുടരുകാണ്. ഇതിന് അൽപം ആശ്വാസം നൽകാൻ കൂടി ലക്ഷ്യമിട്ടാണ് 10ാം തീയതി 1000 കോടി കടമായി എടുത്ത് ലഭ്യമാക്കുന്നത്. വാർഷിക പദ്ധതി പ്രവർത്തനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇഴയുകയാണ്. വകുപ്പുകൾ അംഗീകരിച്ച് നടപ്പാക്കിയവക്കും പണം കിട്ടുന്നില്ല. ട്രഷറി ബില്ലുകൾ പാസാക്കാൻ ഏറെ പ്രയാസം നേരിടുന്നു. പദ്ധതി പ്രവർത്തനം വേഗത്തിലാക്കാൻകൂടി ലക്ഷ്യമിട്ടാണ് കടമെടുപ്പ്.
സാധാരണ കടമെടുപ്പ് 10 വർഷത്തേക്കാണെങ്കിൽ ഇക്കുറി ഇറക്കിയ കടപ്പത്രത്തിെൻറ കാലാവധി 15 വർഷത്തേക്കാണ്. തിരിച്ചടവിെൻറ സമ്മർദം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. ജനുവരി മൂന്നിന് കിട്ടിയ 1000 കോടി രൂപ 2033 ലാണ് തിരിച്ചടക്കാൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 26,500 കോടിയുടെ വാർഷിക പദ്ധതിയിൽ പകുതി മാത്രമേ വിനിയോഗമുള്ളൂ. 13,396.87 കോടി. (50.55 കോടി). തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 6227.50 കോടിയിൽ 30.89 ശതമാനമേ വിനിയോഗിക്കാനായിട്ടുള്ളൂ.
കേന്ദ്ര സഹായ പദ്ധതികൾ 8038.95 കോടിയുടേതാണ്. ഇതിലും 32.8 ശതമാനം മാത്രമേ ചെലവിടാനായുള്ളൂ. വാർഷിക പദ്ധതി പോലും വെട്ടിച്ചുരുക്കുകയോ വിനിയോഗം കുറക്കുകയോ ചെയ്യേണ്ട സ്ഥിതിയിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.