യു.കെയിൽ നിന്നുള്ളവർക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന്; സംസ്ഥാനവും മാർഗരേഖ പുതുക്കി
text_fieldsതിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശ പ്രകാരം യു.കെയില്‍നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറൻറീന് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കിയതിനെ തുടർന്നാണ് സംസ്ഥാനവും പ്രോേട്ടാകോളിൽ ഭേദഗതി വരുത്തിയത്.
ഇതനുസരിച്ച് സൗത്താഫ്രിക്ക, ബ്രസീല്‍, യൂറോപ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന് ആവശ്യമാണ്. ഇതുകൂടാതെ യു.കെ, സൗത്താഫ്രിക്ക, ബ്രസീല്‍, യൂറോപ്, മിഡില്‍ ഇൗസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻറ്, സിംബാവെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്നവരുടെ സാമ്പിളുകളിൽ ജനിതകമാറ്റം വന്ന വൈറസിെൻറ സാന്നിധ്യമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനക്കും വിധേയമാക്കും.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളങ്ങളിൽ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം. മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവർക്കും ആര്.ടി.പി.സി.ആര് പരിശോധന നെഗറ്റീവാണെങ്കിലും 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.