മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ തകരാറായിട്ട് 10 ദിവസം; വലഞ്ഞ് ലൈസൻസ് അപേക്ഷകർ
text_fieldsമലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ സാരഥി വെബ്പോർട്ടലിലെ സെർവർ തകരാറിന് പരിഹാരമായില്ല. ഫെബ്രുവരി ഒന്നിനാണ് പോർട്ടൽ തകരാറിലായത്. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ‘സാരഥി’ വഴിയാണ് ചെയ്യേണ്ടത്. തകരാറിലായതിനാൽ ലൈസൻസ് അപേക്ഷകർക്ക് ലേണേഴ്സ് ടെസ്റ്റ് നടത്താനാവുന്നില്ല.
ഡ്രൈവിങ് ടെസ്റ്റും മുടങ്ങി. ഒരാഴ്ചയായി ബാഡ്ജ് ടെസ്റ്റും നടത്താനാവുന്നില്ല. വെബ് പോർട്ടൽ ചുമതല നാഷനൽ ഇൻഫോർമാറ്റിക് സെന്ററിനാണെന്ന് (എൻ.ഐ.സി) മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഒമ്പത് ദിവസം കഴിഞ്ഞിട്ടും സെർവർ തകരാർ പരിഹരിക്കുന്നത് സംബന്ധിച്ച് ഒരുറപ്പും അധികൃതർക്ക് നൽകാനാവുന്നില്ല. സൈറ്റ് ‘അണ്ടർമെയിന്റനൻസ്’ എന്ന അറിയിപ്പ് മാത്രമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.