പത്ത് ജില്ലകളിൽ ബി.ജെ.പി പ്രസിഡൻറുമാരെ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: ഗ്രൂപ് പോര് രൂക്ഷമായ ബി.ജെ.പിയിൽ പത്ത് ജില്ലകളിൽ പ്രസിഡൻറുമാ രെ പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ സമവായമായില്ല. ജില്ല പ്രസിഡൻറുമാരിൽ കൃഷ്ണദാസ് പ ക്ഷം മേൽക്കൈ നേടി. കണ്ണൂർ, കാസർകോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് ധാരണയാകാത്തത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
പ്രഖ്യാപിച്ച പ്രസിഡൻറുമാർ: തിരുവനന്തപുരം -അഡ്വ. വി.വി. രാജേഷ്, കൊല്ലം -ബി.ബി. ഗോപകുമാർ, ആലപ്പുഴ -എം.വി. ഗോപകുമാർ, പത്തനംതിട്ട -അശോകൻ കുളനട, ഇടുക്കി -കെ.എസ്. അജി, തൃശൂർ -അഡ്വ. കെ.കെ. അനീഷ് കുമാർ, പാലക്കാട് -അഡ്വ. ഇ. കൃഷ്ണദാസ്, മലപ്പുറം -രവി തേലത്ത്, കോഴിക്കോട് -വി.കെ. സജീവൻ, വയനാട് -സജി ശങ്കർ.
പ്രഖ്യാപിച്ചതിൽ ഏഴിടത്തും കൃഷ്ണദാസ് പക്ഷക്കാരാണെന്നാണ് വിവരം. രണ്ടിടത്ത് മുരളീധരപക്ഷമാണ്. കൊല്ലത്ത് ഇരു ഗ്രൂപ്പിലും പെടാത്ത ആർ.എസ്.എസ് നോമിനിയാണ് പ്രസിഡൻറായത്്. സംസ്ഥാന പ്രസിഡൻറ് നിയമനം വൈകില്ലെന്നാണ് പ്രതീക്ഷ. അതിന് ശേഷം നാല് ജില്ലകളുടെ കാര്യം തീരുമാനിക്കും. സംസ്ഥാന അധ്യക്ഷനെ തെരെഞ്ഞടുക്കുന്നതിൽ ജില്ല നേതൃത്വം ഘടകമാകുന്നില്ല.
അതിനിെട തിരുവനന്തപുരത്ത് പ്രസിഡൻറായ വി.വി. രാജേഷ് ചുമതലയേൽക്കുന്ന ചടങ്ങിൽ മുതിർന്ന നേതാവ് ഒ. രാജഗോപാൽ വിഭാഗീയതയെ രൂക്ഷമായി വിമർശിച്ചു. പാർട്ടിയെ കുറിച്ച് പത്രത്തിൽ വരുന്ന വാർത്തകളിൽ കുറെയെങ്കിലും ശരിയുണ്ട്. പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ പഴയ പ്രവർത്തകർക്ക് പ്രയാസമുെണ്ടന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.