ആദിവാസികൾക്ക് അനുവദിച്ച 10 ലക്ഷം മൃഗസംരക്ഷണ വകുപ്പ് ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ആലപ്പുഴയിൽ ആദിവാസികൾക്കായി അനുവദിച്ച 10.09 ലക്ഷം മൃഗസംരക്ഷണ വകുപ്പ് ചെലവഴിച്ചില്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. പട്ടികവർഗ വകുപ്പ് കാമധേനു പദ്ധതിക്ക് അനുവദിച്ച തുകയാണ് ചെവഴിക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പ് അനാസ്ഥ കാണിച്ചത്.
തുക മൃഗസംരക്ഷണ ഓഫീസർ പുനലൂർ പട്ടികവർഗ ഓഫീസർക്ക് ഉടനടി തിരിച്ചടക്കാൻ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. 2017-18 സാമ്പത്തിക വർഷം ആരംഭിച്ച പദ്ധതിക്ക് അനുവദിച്ച് തുകയിൽ നാമമാത്രമായേ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയിട്ടുള്ളൂ. ഇക്കാര്യം വകുപ്പ് തലത്തിൽ പ്രത്യേകം വിലയിരുത്തൽ നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
കുട്ടനാട് പാക്കേജിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന് നൽകിയ തുകയിൽ 31.35 രൂപയും ചെലവഴിച്ചിട്ടില്ല. പാക്കേജിന്റെ വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിനാണ് മൃഗസംരക്ഷണ വകുപ്പിന് 2010- 11 സാമ്പത്തിക വർഷം മുതൽ 2014 -15 വരെ തുക അനുവദിച്ചത്. ഇത് പ്രത്യേക സാഹചര്യങ്ങളിൽ heരിസ്ഥിതിക അവസ്ഥ കണക്കിലെടുത്ത് അനുവദിച്ച പാക്കേജുമായി ബന്ധപ്പെട്ട തുകയായതിനാൽ പഴയ ഫണ്ടുകൾ പോലെ വകുപ്പിന് ഇനിയും വിനിയോഗിക്കാനാവില്ല. സർക്കാരിലേക്ക് വിനിയോഗിക്കാൻ ആവാത്ത തുക തിരിച്ചടയ്ക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ അക്കൗണ്ടിലുള്ള 62,1000 രൂപയിൽ 43 380 രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി ഗുണഭോക്താക്കൾക്ക് അനുവദിച്ചതാണ്. ആ ധനസഹായം സാങ്കേതിക കാരണങ്ങളാൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ തുക മടങ്ങാൻ ഇടയായതിന്റെ കാരണം ജില്ലാ വെറ്ററിനറി ഓഫീസർ പരിശോധിക്കണം. കറക്ഷനുകൾ ആണെങ്കിൽ അത് പരിഹരിച്ച് ഉടനടി വിതരണം ചെയ്യണം.
പരിശോധനയിൽ സ്രോതസ് പോലും വ്യക്തമാക്കിയിട്ടില്ലാത്ത 18, 750 ലക്ഷം രൂപയും അക്കൗണ്ടിൽ കണ്ടെത്തി. അതും സർക്കാരിലേക്ക് തിരിച്ചടയ്ക്കണം.കോട്ടയം മൃഗസംരക്ഷണ ഓഫീസിലും കുട്ടനാട് പാക്കേജിന്റെ ഭാഗമായി അവശേഷിക്കുന്ന 3. 83 ലക്ഷം രൂപയുണ്ട്. തുടർ വിനിയോഗ സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പ്രൊപ്പോസലിന് നാളിതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ ഈ തുക ബന്ധപ്പെട്ട കണക്കു ശീർഷകത്തിൽ കൊടുക്കണം എന്നാണ് റിപ്പോർട്ടിലെ ശുപാർശ.
ഇടുക്കി പാക്കേജിന്റെ ഭാഗമായി ആട് വളർത്തലിന് 2009-10ൽ വിഭാവനം ചെയ്ത പദ്ധതിക്ക് കേന്ദ്രസർക്കാർ അനുവദിച്ച 10.89 കോടി അനുവദിച്ചു. ആ തുകയിൽ ചെലവഴിക്കാൻ കഴിയാതെ പോയ 16. 29 ലക്ഷം രൂപ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ പേരിൽ അക്കൗണ്ടിലാണ്. ഈ തുക തിരിച്ചടക്കാൻ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.