കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി
text_fieldsഅതിരപ്പിള്ളി (തൃശൂർ): അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചു വയസ്സുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടയോയെന്ന് പരിശോധിക്കും.
കാട്ടാന ആക്രമണത്തെ തുടർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാരുമായി ചർച്ച നടത്താൻ തൃശൂർ കലക്‌ടർക്ക് മന്ത്രി നിർദേശം നൽകി. ഇന്ന് വൈകീട്ട് അഞ്ചിന് കലക്‌ടറുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കുട്ടി മരിച്ചത് വേദനയുണ്ടാക്കുന്ന സംഭവമാണെന്നും ജനങ്ങളുടെ ആവശ്യം ന്യായമായതാണെന്നും മന്ത്രി പറഞ്ഞു. ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ മാർഗങ്ങൾ വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയ (അഞ്ച്) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീ ആറരയോടെ കണ്ണംകുഴിയില്‍ ഇവരുടെ വീടിന് സമീപത്തുനിന്നും അല്‍പം മാറിയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ പിതാവിനും ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.