പി.എസ്.സിയുടെ ഉന്നത പരീക്ഷകൾക്ക് 10 മാർക്കിെൻറ മലയാളം ചോദ്യം
text_fieldsതിരുവനന്തപുരം: ബിരുദം അടിസ്ഥാന യോഗ്യതയായുള്ള പി.എസ്.സിയുടെ ഉന്നത പരീക്ഷകൾക്ക് 10 മാർക്കിെൻറ മലയാളം ചോദ്യം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ഔദ്യോഗിക ഭാഷ സംസ്ഥാനതല സമിതി യോഗത്തിലാണ് പി.എസ്.സി സെക്രട്ടറി പുതിയ തീരുമാനം അറിയിച്ചത്.
ചിങ്ങം ഒന്നിന് ശേഷം നടക്കുന്ന ബിരുദയോഗ്യതയുള്ള ഉന്നത പരീക്ഷകളിൽ ഇത് നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. നിലവിൽ ഇംഗ്ലീഷിലാണ് ഉന്നത തസ്തികകളിലെ പരീക്ഷ നടത്തുന്നത്. പുതിയ തീരുമാനം റാങ്കിങ്ങിൽ നിർണായകമാവും. ഉന്നത സർക്കാർ ജോലിക്കെത്തുന്നവരുടെ മലയാള പരിജ്ഞാനം അളക്കുകയാണ് ലക്ഷ്യം.
സംസ്ഥാന സർക്കാർ മലയാളം ഔദ്യോഗിക ഭാഷയാക്കിയ സാഹചര്യത്തിലാണ് പി.എസ്.സിയുടെ തീരുമാനം. ലഘു മലയാള ചോദ്യങ്ങളാവും ഉൾപ്പെടുത്തുക. മലയാള ഭാഷയിലെ പ്രാവീണ്യം പരിശോധിക്കാൻ വിശദീകരിച്ച് ഉത്തരമെഴുതാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്താൻ നിലവിൽ പി.എസ്.സിക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് നടപ്പാക്കുന്ന വേളയിൽ പരീക്ഷകൾക്ക് വിശദീകരിച്ചെഴുതുന്ന മലയാള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന കാര്യവും പി.എസ്.സിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.