മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്കാലിക്കറ്റിലും 10 ശതമാനം സംവരണം
text_fieldsതേഞ്ഞിപ്പലം: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം സര്‍വകലാശാല സ്ഥിര, കരാര്‍, ദിവസവേതന നിയമനങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനം. 2019 ഡിസംബറിലെ നോട്ടിഫിക്കേഷന്‍ പ്രകാരം പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ കാറ്റഗറിയിലെ ഒഴിവുള്ള സംവരണ ബാക്ക് ലോഗ് തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനമിറക്കും.
സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ തെരഞ്ഞെടുപ്പുകളിലെ സ്ഥാനപ്പേരുകളില്‍ അടുത്തവര്‍ഷം മുതല്‍ മാറ്റം വരുത്തും. ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍സ് കാര്യാലയത്തില്‍നിന്ന് നല്‍കുന്ന എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിന് 555 രൂപ ഈടാക്കും.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികള്‍ക്കായി നടത്തുന്ന കലാ കായിക മേളയുടെ നടത്തിപ്പിന്റെ ചെലവിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചു. വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സസ്‌പെന്‍ഷനിലായ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്. സുനില്‍ കുമാറിന് ചാര്‍ജ് മെമ്മോ നല്‍കും. സസ്‌പെന്‍ഷന്‍ തുടരും. 2023 ജനുവരി 31ന് മുമ്പ് ബില്ലുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി കോളജിലെ 33 ശതമാനം മാത്രം ഹാജറുള്ള അതുല്‍ പുരുഷോത്തമന്‍ എന്ന വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കും. സംവരണ സമുദായങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍കാലങ്ങളിലുള്ള എല്ലാ ബാക്ക് ലോഗ് ഒഴിവുകളിലേക്കും നിയമനം നടത്തണമെന്നും സംവരണ റൊട്ടേഷന്‍ ചാര്‍ട്ട് നിയമാനുസൃതം പ്രസിദ്ധീകരിക്കണമെന്നും ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.