Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാധ്യതയായി 10 പൊതുമേഖല...

ബാധ്യതയായി 10 പൊതുമേഖല കമ്പനികൾ; നഷ്ടം 20,065 കോടി

text_fields
bookmark_border
sector
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വ​ൻ ബാ​ധ്യ​ത​യാ​യി പ​ത്ത് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ. 2022-23ൽ ​ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​മ​ട​ക്കം വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലെ പ​ത്തു പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ൾ 20,065 കോ​ടി ന​ഷ്ടം വ​രു​ത്തി​യ​താ​യി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ന്റെ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ന​ഷ്ടം 5,405 കോ​ടി​യാ​ണ്.

കേ​ര​ള സ്റ്റേ​റ്റ് കാ​ഷ്യൂ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ - 3,609 കോ​ടി, കേ​ര​ള സ്റ്റേ​റ്റ് ടെ​ക്സ്റ്റ​യി​ൽ കോ​ർ​പ​റേ​ഷ​ൻ - 2,671 കോ​ടി, ട്രാ​കോ കേ​ബി​ൾ ക​മ്പ​നി ലി​മി​റ്റ​ഡ് - 1,771 കോ​ടി, മ​ല​ബാ​ർ സി​മ​ന്റ്സ് - 1,605 കോ​ടി, ഓ​ട്ടോ​​കാ​സ്റ്റ് - 1,499 കോ​ടി, കാ​പ്പ​ക്സ് - 1,186 കോ​ടി, ബാം​ബു കോ​ർ​പ​റേ​ഷ​ൻ - 987 കോ​ടി, ഹാ​ന്റ​ക്സ് - 774 കോ​ടി, പ്രി​യ​ദ​ർ​ശി​നി സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ൽ - 554 കോ​ടി എ​ന്നി​വ​യാ​ണ് ഭീ​മ​മാ​യ ന​ഷ്ടം വ​രു​ത്തി​യ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ പു​ന​രു​ദ്ധ​രി​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പ് വി​പു​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ഴാ​ണ് ന​ട​ത്തി​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ചി​ല സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ ബാ​ധ്യ​ത വ​രു​ത്തു​ന്ന​ത്.

2021-22ൽ 23,105 ​കോ​ടി​യു​ടെ വി​റ്റു​വ​ര​വും 2,820 കോ​ടി പ്ര​വ​ർ​ത്ത​ന​ലാ​ഭ​വും കൈ​വ​രി​ച്ച ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ന്റെ വി​റ്റു​വ​ര​വി​ൽ തൊ​ട്ട​ടു​ത്ത വ​ർ​ഷ​മു​ണ്ടാ​യ​ത് വ​ൻ ഇ​ടി​വാ​ണ്. 2022-23ൽ ​ടൈ​റ്റാ​നി​യ​ത്തി​ന് 19,777 കോ​ടി​യു​ടെ വി​റ്റു​വ​ര​വ് മാ​ത്ര​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​ത്. വി​റ്റു​വ​ര​വി​ലെ ക​മ്മി 3,328 കോ​ടി.

2021-22ൽ 11,054 ​കോ​ടി വി​റ്റു​വ​ര​വ് ഉ​ണ്ടാ​യി​ട്ടും കാ​ഷ്യൂ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ന​ഷ്ടം 4,306 കോ​ടി ആ​യി​രു​ന്നു. 2021-22ൽ 292 ​കോ​ടി ന​ഷ്ട​ത്തി​ലാ​യി​രു​ന്ന ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​​ന്റെ പ്ര​വ​ർ​ത്ത​ന ന​ഷ്ടം തൊ​ട്ടു​ടു​ത്ത വ​ർ​ഷം 2,671 കോ​ടി​യാ​യി ഉ​യ​ർ​ന്നു. 2,353 കോ​ടി​യാ​യി​രു​ന്നു ട്രാ​ക്കോ കേ​ബി​ളി​ന്റെ 2021-22 വ​ർ​ഷ​ത്തെ ന​ഷ്ടം.

2021-22ൽ 1,672 ​കോ​ടി​യു​ടെ ​പ്ര​വ​ർ​ത്ത​ന ലാ​ഭം കൈ​വ​രി​ച്ച മ​ല​ബാ​ർ സി​മ​ന്റ്സ് തൊ​ട്ട​ടു​ത്ത വ​ർ​ഷം 1,605 കോ​ടി ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി- വി​റ്റു​വ​ര​വി​ൽ 3,865 കോ​ടി​യു​ടെ ക​മ്മി. തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷം പ്ര​വ​ർ​ത്ത​ന​ലാ​ഭം കൈ​വ​രി​ച്ച​ശേ​ഷ​മ​മാ​ണ് മ​ല​ബാ​ർ സി​മ​ന്റ്സ് വ​ൻ ന​ഷ്ടം വ​രു​ത്തി​യ​ത്. 2021-22ൽ ​ഓ​ട്ടോ​കാ​സ്റ്റ് ലി​മി​റ്റ​ഡി​ന്റെ ന​ഷ്ടം 1,435 കോ​ടി​യും കാ​പ്പ​ക്സി​​​​​ന്റേ​ത് 1,322 കോ​ടി​യും ഹാ​ന്റ​ക്സി​ന്റേ​ത് 1,345 കോ​ടി​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10 public sector companies
News Summary - 10 public sector companies as liability; 20,065 crore loss
Next Story