എസ്.എസ്.എൽ.സി മോഡൽ പരീക്ഷക്ക് 10 രൂപ; നടപ്പാക്കിയത് 2013 മുതൽ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കിത്തുടങ്ങിയത് 2013 മുതലാണെന്ന് രേഖ. ഇതുസംബന്ധിച്ച് ആദ്യമായി സർക്കുലർ പുറപ്പെടുവിച്ചത് 2013 ജനുവരി അഞ്ചിനാണ്. അന്ന് പരീക്ഷാഭവൻ സെക്രട്ടറിയാണ് 10 രൂപ മോഡൽ പരീക്ഷക്ക് ഈടാക്കാൻ നിർദേശം നൽകിയത്.
2012 നവംബർ 21ന് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇത് സർക്കാർ അംഗീകരിച്ച ശേഷമാണ് തൊട്ടടുത്ത എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മുതൽ (2013) ഫീസ് ഈടാക്കിയത്. അന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബായിരുന്നു. ഇത് തിരിച്ചറിയാതെയാണ് ഈ വർഷം 10 രൂപ ഫീസ് ഈടാക്കാനുള്ള സർക്കുലറിനെ പരിഹസിച്ച് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
സർക്കുലർ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി വാർത്തസമ്മേളനവും വിളിച്ചു. 2013 മുതൽ ഫീസ് ഈടാക്കുന്ന നടപടിക്രമം തുടരുക മാത്രമാണ് ചെയ്തതെന്നും എല്ലാവർഷവും ഇത് തുടരുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഇതിനു പിന്നാലെ കെ.എസ്.യു സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.