പീഡേക്കസ് പ്രതിക്ക് 10 വർഷം കഠിനതടവ്
text_fieldsകൊച്ചി: ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലെ 18 വയസുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. പിതാവുമായി അകന്നുകഴിയുന്ന അമ്മയെ സന്ദർശിക്കാൻ പ്രതി താമസിക്കുന്ന വാടകവീട്ടിൽ എത്തിയപ്പോഴാണ് കുറ്റകൃത്യം നടന്നത്.
2017 ജൂലൈ 20നാണ് സംഭവം നടന്നത്. എറണാകുളം അഡീ.സെഷൻസ് ജഡ്ജി അനിൽ കെ.ഭാസ്കറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ സി.ശ്രീകല ഹാജരായി. പുത്തൻകുരിശ് എസ്ഐമാരായ യേശുദാസ്, സാജൻ സേവ്യർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.