Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100 കോടിയുടെ കോഴ...

100 കോടിയുടെ കോഴ വിവാദം: തോമസ്​ കെ. തോമസിന്‍റെ ഭാവി തുലാസിൽ

text_fields
bookmark_border
100 കോടിയുടെ കോഴ വിവാദം: തോമസ്​ കെ. തോമസിന്‍റെ ഭാവി തുലാസിൽ
cancel

ആലപ്പുഴ: 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്​തെന്ന ആരോപണം കുട്ടനാട്​ എം.എൽ.എ തോമസ്​ കെ. തോമസിന്‍റെ ഭാവി തുലാസിലാക്കുന്നു. മന്ത്രിയാകുമെന്ന്​ കരുതിയിടത്തുനിന്ന്​ അടുത്തതവണ കുട്ടനാട്ടിൽ പാർട്ടി സീറ്റിൽ മത്സരിക്കാനാകുമോ എന്ന നിലയിലേക്കാണ്​ സ്ഥിതിഗതികളുടെ പോക്ക്​.

ആ​രോപണം തോമസ്​ കെ. തോമസ്​ നിഷേധിക്കുന്നെങ്കിലും സി.പി.എം നേതൃത്വവും എൽ.ഡി.എഫിലെ ഘടകകക്ഷികളും വെറും ആരോപണമായി അതിനെ കാണുന്നില്ല എന്നാണ്​ സൂചന. സ്വന്തം മുന്നണിയിലെ ഘടകകക്ഷി എം.എൽ.എ മുന്നണിയിലെ എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമം നടത്തിയത്​ ഗൗരവമായി കാണുന്നു എന്നാണ്​ എൽ.ഡി.എഫ്​ നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന്​ വ്യക്തമാകുന്നത്​. അത്തരം ശ്രമം നടത്തിയ ആളെ വീണ്ടും മുന്നണിയുടെ ലേബലിൽ മത്സരിക്കാൻ അനുവദിക്കുമോ എന്ന ചോദ്യമാണ്​ കുട്ടനാട്ടിൽ ഉയരുന്നത്​.

വ്യക്തത വരേണ്ട ഒട്ടേറെ ചോദ്യങ്ങളാണ്​ സംഭവം ഉയർത്തുന്നത്​. ഇടതുമുന്നണിയിലെ രണ്ട്​ എം.എൽ.എമാരെ എൻ.ഡി.എ മുന്നണിയിലേക്ക്​ കൂറുമാറ്റുന്നതിന്‍റെ ആവശ്യമെന്ത്​ എന്നതാണ്​ ഉയരുന്ന പ്രധാന ചോദ്യം. 100 കോടി രൂപ കൊടുത്ത്​ രണ്ട്​ എം.എൽ.എമാരെ വിലയ്​ക്ക്​ വാങ്ങിയിട്ട്​ എന്തുചെയ്യാനെന്ന ചോദ്യം തോമസ്​ കെ. തോമസും ഉയർത്തുന്നു. താൻ മന്ത്രിയാകുന്നത്​ തടയാൻ ആന്‍റണി രാജു നടത്തിയ ഗൂഢാലോചനയാണ്​ കോഴക്കഥയെന്നാണ്​​ തോമസ്​ കെ. തോമസിന്‍റെ ആരോപണം.

തോമസ്​ കെ. തോമസ്​ മന്ത്രിയാകുന്നത്​ ആന്‍റണി രാജു എന്തിന്​ തടയണമെന്ന ചോദ്യവുമുയരുന്നു. തോമസ്​ കെ. തോമസ്​ മന്ത്രിയാകുന്നത് തടയുന്നതിന്​ സ്വന്തം പാർട്ടിയിലെ മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ഓപറേഷനാണ്​ കോഴ വിവാദം എന്നും പറയുന്നവരുണ്ട്​. നിയമസഭയിൽ സാന്നിധ്യമുറപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തോമസ്​ കെ. തോമസിനെ ഉപയോഗിച്ച്​ നടത്തിയ നീക്കമാണ്​ എന്ന പ്രചാരണവും നടക്കുന്നു. നവീൻബാബുവിന്‍റെ ആത്മഹത്യ ഉയർത്തിയ വിവാദങ്ങളിൽനിന്ന്​ ശ്രദ്ധ തിരിക്കാൻ മെനഞ്ഞ കഥയാണിതെന്ന വാദവുമുണ്ട്​.

എൻ.സി.പി ദേശീയതലത്തിൽ പിളർന്നപ്പോഴും അത്​ ബാധിക്കാത്ത ഇടമാണ്​ കേരള ഘടകം. രണ്ട്​ എം.എൽ.എമാരും ഒറ്റക്കെട്ടായി ശരത്​ പവാറിനൊപ്പം നിന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ഇടഞ്ഞ നിലയിലായിരുന്നു തോമസ്​ കെ. തോമസ്​ എങ്കിലും അജിത്​ പവാറിനൊപ്പം പോകാൻ അദ്ദേഹം തയാറായില്ല. അതിനടിയിലാണ്​ പിളർത്താൻ ശ്രമം നടന്നുവെന്ന്​ വെളിപ്പെടുന്നത്​. അതറിഞ്ഞാവാം പി.സി. ചാക്കോ അടുത്തിടെ തോമസ്​ കെ. തോമസുമായി ചങ്ങാത്തതിലായതും അദ്ദേഹത്തിന്​ മന്ത്രിപദവി വാഗ്ദാനം ചെയ്തതുമെന്ന അഭ്യൂഹങ്ങളുമുണ്ട്​.

എൻ.​സി.പിയിൽനിന്ന്​ കുട്ടനാട്​ മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമാണ്​. ജനാധിപത്യ കേരള കോൺഗ്രസിന്​ വേരോട്ടമുള്ള മണ്ഡലമാണ്​ കുട്ടനാട്​. അതിനാൽ ആന്‍റണി രാജു മണ്ഡലത്തിൽ നോട്ടമിട്ടിട്ടുണ്ടെന്നും അതിന്‍റെ ഭാഗമാണ്​ ആരോപണമെന്നും പറയപ്പെടുന്നു​.

നേരത്തേ എൻ.സി.പിയിലുണ്ടായിരുന്ന റെജി ചെറിയാന്‍റെ നേതൃത്വത്തിൽ ഒരുവിഭാഗം അടുത്തിടെ കേരളകോൺഗ്രസ് ജോസഫ്​ വിഭാഗത്തിലേക്ക്​ പോയിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി റെജി ചെറിയാനായിരിക്കുമെന്ന്​ പറയപ്പെടുന്നുണ്ട്​. തോമസ്​ കെ. തോമസ്​ മുന്നണിമാറിയാലും കുട്ടനാട്​ സീറ്റ്​ ലഭിക്കുമെന്ന്​ ഉറപ്പ്​ പറയാനാകാത്ത അവസ്ഥയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony RajuThomas K. ThomasBribery scandal
News Summary - 100 crore bribery scandal: Thomas K. Thomas' future hangs in the balance
Next Story