അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകെൻറ കുടുംബത്തിനായി 'കാരുണ്യയാത്രയുമായി' നൂറോളം ബസുകൾ
text_fieldsകോട്ടക്കൽ: അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകെൻറ കുടുംബത്തെ സഹായിക്കാൻ തിങ്കളാഴ്ച നിരത്തിലോടിയത് 106 സ്വകാര്യ ബസുകൾ.
ഫെബ്രുവരി 19ന് കോട്ടക്കൽ പുത്തൂർ പാറക്കോരിയിൽ അപകടത്തിൽ മരിച്ച പൊന്മള സ്വദേശി വി.പി. മുഹമ്മദ് ഫസലിന് (36) വേണ്ടിയാണ് സഹപ്രവർത്തകരും ഉടമകളും കൈകോർത്തത്.
തിരൂർ- മഞ്ചേരി റൂട്ടിലോടുന്ന എം.സി ബ്രദേഴ്സ് ബസിലെ കണ്ടക്ടറായ ഫസൽ പുലർച്ച ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
രക്ഷിതാക്കളും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണി നഷ്ടപ്പെട്ടതോടെ കുടുംബസഹായ ഫണ്ടൊരുക്കാൻ തീരുമാനിക്കുകയയിരുന്നു. മഞ്ചേരി- കോട്ടക്കൽ-തിരൂർ റൂട്ടിലെ ബസുകൾ, കോട്ടക്കലിൽനിന്ന് ആരംഭിക്കുന്ന ഗ്രാമന്തര സർവിസ് ബസുകളെല്ലാം പങ്കാളികളായി. യാത്രക്കാരെ ബോധവത്കരിച്ചായിരുന്നു ബക്കറ്റ് പിരിവ്.
കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും ഫസലിന് വേണ്ടി ബസിൽ കയറി പിരിവ് നടത്തിയത് ജീവനക്കാർക്ക് ആവേശം പകർന്നു. ബസിനുള്ളിലും പുറത്തും ഫസലിെൻറ ഫോട്ടോ വെച്ചായിരുന്നു ബസുകളുടെ യാത്ര.
ഫസൽ കുടുംബ സഹായത്തിനായി രൂപംകൊണ്ട കമ്മിറ്റിക്ക് കീഴിൽ നിരവധി തൊഴിലാളികളും ഉടമകളും കൈകോർത്തതോടെയാണ് കാരുണ്യ പ്രവർത്തനത്തിന് വഴിയൊരുങ്ങിയത്. സമാഹരിച്ച മുഴുവൻ തുകയും ജീവനക്കാരുടെ വേതനവും ഉടമകളുടെ പങ്കും ഫസലിെൻറ കുടുംബത്തിന് നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.