ഗ്രാമീണമേഖലയിലേക്ക് 1000 ബസുകൾ
text_fieldsതിരുവനന്തപുരം: സ്വകാര്യബസുകളുടെ കുത്തകയായ ഗ്രാമീണമേഖലയിൽ കടന്നുകയറി സാന് നിധ്യം ശക്തതമാക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം. വരുമാനവർധന ലക്ഷ്യമിട്ട് ഇടറോ ഡുകളിലടക്കം പുതിയ സർവിസ് ആരംഭിക്കുകയാണ് ലക്ഷ്യം. യാത്രക്കാർ കൂടുതൽ ലഭിക്കുമെ ന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ കൃത്യമായ സർവേയുടെയും പഠനത്തിെൻറയും അടിസ്ഥാ നത്തിലാകും ബസുകൾ അനുവദിക്കുകയെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ െജ.തച്ചങ്കരി ‘മാധ്യമ’ത്തോട് പറഞ്ഞു.
1000 ബസുകളാണ് ഇതിനായി വിന്യസിക്കുക. മേഖല അടിസ്ഥാനത്തിലടക്കം ഇതിനായി പഠനം പുരോഗമിക്കുകയാണെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. ശബരിമല സീസൺ പൂർത്തിയായശേഷം ഇക്കാര്യത്തിൽ അന്തിമ രൂപരേഖ തയാറാക്കും. നിലവിൽ റൂട്ടുകളില്ലാത്തതിനാൽ നിരവധി ബസുകൾ വിവിധ യൂനിറ്റുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. റൂട്ട് പഠിക്കാതെ സ്വകാര്യബസുകളുടെ പിന്നാലെ ബസ് അയച്ചതിലൂടെ വലിയ നഷ്ടമുണ്ടാവുകയും ഇടക്കാലത്ത് നിർത്തിവെക്കുകയും ചെയ്തവയാണ് ഇവയിൽ നല്ലൊരു ശതമാനവും. ഇവ പുനർവിന്യസിക്കാനാണ് തീരുമാനം.
കെ.എസ്.ആർ.ടി.സിയുടെ ബസുകൾ നല്ലൊരു പങ്കും റെയിൽവേ ലൈനിന് സമാന്തരമായാണ്. കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള സർവിസുകൾ നന്നേ കുറവും. ഇൗ പോരായ്മകൂടി പരിഹരിക്കലാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാവും തുടങ്ങുക. ബസുകളുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള കോഴിക്കോട് മേഖലക്കാണ് കൂടുതൽ പരിഗണന എന്നാണ് വിവരം. വടക്കൻ കേരളത്തിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് സോണൽതലത്തിൽ നേരത്തേതന്നെ സാധ്യതാപഠനം നടത്തിയിരുന്നു. മലബാർ റൂട്ടുകളിൽ സ്വകാര്യബസുകൾക്കാണ് ആധിപത്യം. ഇവിടെ കെ.എസ്.ആർ.ടി.സിക്ക് യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെങ്കിലും ഗ്രാമീണ മേഖലയിലേക്കടക്കം മതിയായ ബസുകളില്ലാത്തതാണ് തടസ്സം. കൂടുതൽ ബസുകളെത്തുന്നതോടെ സ്ഥിതി മാറും.
നിലവിൽ 16 ലക്ഷം കിലോമീറ്ററാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം സർവിസ് നടത്തുന്നത്. 4700 മുതൽ 5000വരെ ബസുകൾ വിന്യസിച്ചാണ് ഇൗ ദൂരം ഒാടിയെത്തുന്നത്. 1000 ബസുകൾകൂടി എത്തുന്നതോടെ സർവിസ് നടത്തുന്ന കിലോമീറ്റർ വർധിക്കും. ഇതോടൊപ്പം ഗ്രാമീണമേഖലയിലെ യാത്രാക്ലേശവും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.