Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1000 എം.ബി.ബി.എസ്​...

1000 എം.ബി.ബി.എസ്​ സീറ്റിൽ പ്രവേശനത്തിന്​ അംഗീകാരമില്ല

text_fields
bookmark_border
1000 എം.ബി.ബി.എസ്​ സീറ്റിൽ പ്രവേശനത്തിന്​ അംഗീകാരമില്ല
cancel

തൃശൂർ: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൽനിന്നും 2018 -19 അധ്യയന വർഷം എം.ബി.ബി.എസ്​ കോഴ്സിന് പ്രവേശനാനുമതി ലഭിക്കാത്ത മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന്​ അംഗീകാരം ഉണ്ടാവില്ലെന്ന്​ ആരോഗ്യ സർവകലാശാല അറിയിച്ചു. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിലെ 50 സീറ്റ്​, വർക്കല എസ്​.ആർ മെഡിക്കൽ കോളജ് ആൻഡ്​​ റിസർച്​ സ​​െൻററിലെ 100 സീറ്റ്​, പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ 100 സീറ്റ്​, പാലക്കാട് കേരള മെഡിക്കൽ കോളജിലെ 150 സീറ്റ്​, പാലക്കാട് പി.കെ. ദാസ് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കൽ സയൻസസിലെ 150  സീറ്റ്, പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആൻഡ്​​ ഹോസ്പിറ്റലിലെ 100 സീറ്റ്​, തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി  ഹോസ്പിറ്റലിലെ 150 സീറ്റ്​, വയനാട് ഡി.എം വിംസിലെ 150 സീറ്റ്​, കാരക്കോണം ഡോ. സോമർവെൽ സി.എസ്​.​െഎ മെഡിക്കൽ കോളജിലെ 50 സീറ്റ്​ എന്നിവയിൽ  പ്രവേശനം നടത്താൻ പാടില്ലെന്നും ഇൗ കോളജുകളിലെ ഇത്രയും സീറ്റുകളിൽ നടത്തുന്ന പ്രവേശനത്തിന് തങ്ങൾ ഉത്തരവാദിയായിരിക്കില്ലെന്നും പത്രക്കുറിപ്പിൽ സർവകലാശാല വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedical admissionmalayalam newsMBBS Seat
News Summary - 1000 mbbs seat not permit to admission -Kerala News
Next Story