Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പുകാർക്ക്​...

തൊഴിലുറപ്പുകാർക്ക്​ 1000 വീതം; ഓണം ആനുകൂല്യങ്ങൾക്ക്​ 206 കോടി

text_fields
bookmark_border
onam pookkalam 09887
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ തൊ​ഴി​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഓ​ണം ആ​നു​കൂ​ല്യ​ങ്ങ​ൾ ധ​ന​വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നാ​യി 206 കോ​ടി​യാ​ണ്​ ധ​ന​വ​കു​പ്പ്​ നീ​ക്കി​വെ​ച്ച​ത്.

ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ഉ​ത്സ​വ​ബ​ത്ത​യാ​യി 1000 രൂ​പ​വീ​തം അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി 56.91 കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം100 പ്ര​വൃ​ത്തി​ദി​നം പൂ​ർ​ത്തി​യാ​ക്കി​യ 5.69 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും. അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ​വീ​തം ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 100 ദി​വ​സ​മെ​ങ്കി​ലും തൊ​ഴി​ലെ​ടു​ത്ത 5929 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്‌ ബ​ത്ത ന​ൽ​കു​ക.

പൂ​ട്ടി​ക്കി​ട​ക്കു​ന്ന സ്വ​കാ​ര്യ ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 2000 രൂ​പ​വീ​ത​മാ​ണ്​ എ​ക്‌​സ്‌​ഗ്രേ​ഷ്യ. 10,732 തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ സ​ഹാ​യം ല​ഭി​ക്കും.

സ​ർ​ക്കാ​ർ, സ​ഹ​ക​ര​ണ ക​യ​ർ ഉ​ൽ​പ​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്‌ വി​പ​ണി വി​ക​സ​ന ഗ്രാ​ന്റി​ന​ത്തി​ൽ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഏ​ജ​ന്റു​മാ​ർ​ക്ക്‌ പ്ര​തി​ഫ​ലം ന​ൽ​കാ​നാ​യി 19.81 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കൈ​ത്ത​റി സ്‌​കൂ​ൾ യൂ​നി​ഫോം പ​ദ്ധ​തി​ക്കാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. യൂ​നി​ഫോം നെ​യ്‌​തു ന​ൽ​കി​യ കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ കൂ​ലി ന​ൽ​കാ​നാ​ണ്‌ തു​ക ല​ഭ്യ​മാ​ക്കി​യ​ത്‌. പ​ര​മ്പ​രാ​ഗ​ത ക​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​ന്റെ വി​ല വി​ത​ര​ണം ചെ​യ്യാ​ൻ സം​സ്ഥാ​ന ക​യ​ർ കോ​ർ​പ​റേ​ഷ​ന്‌ സ​ർ​ക്കാ​ർ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അം​ഗ​ൻ​വാ​ടി സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 87.13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പൊ​തു, പ​ട്ടി​ക വി​ഭാ​ഗ സേ​വ​ന​ങ്ങ​ൾ​ക്കാ​യാ​ണ്‌ തു​ക ല​ഭ്യ​മാ​ക്കി​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam bonusOnam 2024
News Summary - 1000 rupee Onam bonus for MGNREGA workers
Next Story