മലബാർ സ്പെഷൽ പൊലീസ് നൂറാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsമലപ്പുറം: മലബാർ സ്പെഷൽ പൊലീസിെൻറ ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തിന് തുടക്കമായി. ഇതിെൻറ ഭാഗമായി നിർമിച്ച സെൻറിനറി ഗേറ്റ് ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കംകുറിച്ചത്.
എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഫുട്ബാൾ അക്കാദമി താമസിയാതെ പ്രവർത്തനം തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണ മികവിെൻറയും സാങ്കേതികവിദ്യയുടെയും പ്രായോഗികതയിൽ കേരള പൊലീസിെൻറ സ്ഥാനം ഏറ്റവും ഉയർന്നതാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പൊലീസ് സേനയിലേക്ക് വന്നതാണ് ഇതിന് മുഖ്യകാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറാം വാർഷിക ഭാഗമായി മലപ്പുറത്ത് വരുന്ന പൊലീസ് മ്യൂസിയം എം.എസ്.പിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാകും. മലപ്പുറത്തെ ആശുപത്രി 100 പേരെ കിടത്തിച്ചികിത്സിക്കാവുന്ന തരത്തിൽ വികസിപ്പിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
പൊലീസ് ഓര്‍ക്കസ്ട്ര തയാറാക്കിയ നൂറാം വാര്‍ഷികാഘോഷ തീം സോങ് ചടങ്ങില്‍ ആലപിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പദ്മകുമാർ, ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.
കേരള പൊലീസ് മ്യൂസിയം, ജൈവ വൈവിധ്യ പാര്‍ക്ക്, മൊബൈല്‍ എക്സിബിഷന്, തെരുവുനാടകം, സെൻറിനറി സ്റ്റാമ്പ് പ്രകാശനം, ബാന്‍ഡ് ഷോ, സ്കൂളില്‍ ഓപണ്‍ എയര്‍ സ്റ്റേഡിയം, ഫുട്ബാള്‍ അക്കാദമി, ആശുപത്രി വികസനം, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് ശതാബ്ദി ആഘോഷ ഭാഗമായി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.