105ന്റെ മനോബലത്തിനുമുന്നിൽ കോവിഡ് തോറ്റു
text_fieldsകൊല്ലം: മനോബലവും ജാഗ്രതയും ഉണ്ടെങ്കിൽ ഏതുരോഗത്തെയും അതീജിവിക്കാനാവുമെന്ന് കാട്ടിത്തരുകയാണ് 105 വയസ്സുള്ള അസ്മ ബീവി. പോസിറ്റീവായി ഒമ്പതുദിവസത്തിനകം ഇച്ഛാശക്തി കൊണ്ട് രോഗമുക്തി നേടിയിരിക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ കോവിഡ് രോഗിയായിരുന്ന അഞ്ചൽ തഴമേൽ കണിയാംവിള വീട്ടിൽ അസ്മ ബീവി.
ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയ ഇവർക്ക് പനിയും ചുമയും ഉൾപ്പെടെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ കോവിഡ് രോഗിയെ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. ദിവസവും ആരോഗ്യനില മെഡിക്കൽ ബോർഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി. 105ാം വയസ്സിലും അസാമാന്യ മനോബലം കാണിച്ചിരുന്ന ഇവരുടെ അതിജീവനം വലിയ പാഠമാണ് ഏവർക്കും നൽകുന്നത്.
കോവിഡ് ഭയത്താൽ ആത്മഹത്യചെയ്യുന്ന യുവതലമുറക്ക് അസ്മ ബീവി നൽകുന്ന സന്ദേശം വളരെ വലുതാണ്. കോവിഡ് പ്രതിരോധത്തിന് മുന്നിൽ നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രത്യാശയുടെയും ആത്മ വിശ്വാസത്തിെൻറയും നിമിഷങ്ങൾ നൽകിയാണ് അവർ ആശുപത്രിയുടെ പടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.