കോവിഡ് വന്നതും പോയതുമറിയാത്തവർ 10.76 ശതമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ സീറോ പ്രിവലന്‍സ് സര്‍വേയിൽ കോവിഡ് വന്നതും പോയതുമറിയാത്തവർ 10.76 ശതമാനമെന്ന് കണ്ടെത്തൽ.
പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ ആകെ 20,939 പേരിലാണ് ഫെബ്രുവരിയിൽ പഠനം നടത്തിയത്. സർവേക്ക് വിധേയമാക്കിയ മുതിര്‍ന്ന പൗരന്മാരിൽ എട്ട് ശതമാനം പേരും രോഗം വന്നതറിയാതെ ഭേദമായവരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 10.5 ശതമാനം മാത്രമാണ്. കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനവും.
2020 മേയിലാണ് ഐ.സി.എം.ആര് കേരളത്തില്‍ ആദ്യമായി സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയത്. മൂന്ന് ജില്ലകളിലായി നടത്തിയ ഈ സര്‍വേയിൽ സീറോ പ്രിവലന്‍സ് 0.3 ശതമാനമായിരുന്നു. ദേശീയതലത്തിലേത് 0.73 ശതമാനവും. ആഗസ്റ്റിലെ െഎ.സി.എം.ആറിെൻറ രണ്ടാം സർവേയിൽ 0.8 ശതമാനമായി ഉയർന്നു. ദേശീയതലത്തില്‍ 6.6 ശതമാനവും. ഡിസംബറിൽ വീണ്ടും സര്‍വേ നടന്നേപ്പാൾ കേരളത്തിലെ സീറോ പ്രിവലന്‍സ് 11.6 ശതമാനമായാണ് വർധിച്ചത്. ഐ.സി.എം.ആര് സീറോ സര്‍വേകളില്‍ ശരാശരി 1200 പേരെ മാത്രമാണ് പഠനവിധേയമാക്കുന്നത്.
ദേശീയതലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലത് രോഗാണുബാധയുള്ള നാലുപേരില്‍നിന്നും ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്. സമൂഹവ്യാപനവും പകർച്ച സ്വഭാവവും കണ്ടെത്തുന്നതിനാണ് സീറോ സർവേ നടത്തുന്നത്. െഎ.സി.എം.ആർ മൂന്ന് വട്ടം സർവേ നടത്തിയിട്ടും സംസ്ഥാന സർക്കാർ ഇത്തരമൊരു ദൗത്യത്തിന് മുതിരാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.