സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്നതിൽ ആശങ്ക
text_fieldsകൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്നത് വിദ്യാർഥികളിൽ ആശങ്കയുർത്തുന്നു. സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഫലം പുറത്തുവന്ന് വിദ്യാർഥികളുടെ ഹയർ െസക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം പുരോഗമിക്കുേമ്പാഴും സി.ബി.എസ്.ഇ വിദ്യാർഥികൾ ഫലത്തിന് കാത്തിരിക്കുകയാണ്. േമയ് അവസാനത്തോടെ മാത്രമേ ഫലം പുറത്തുവരൂ എന്നാണ് സൂചന.
പ്ലസ് വണ്ണിന് ഏകജാലകം വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി േമയ് 22 ആണ്. ഹയർ സെക്കൻഡറിക്ക് 4,22,910 സീറ്റും വി.എച്ച്.എസ്.ഇക്ക് 27,500 സീറ്റുമുണ്ട്. 4,37,156 പേരാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുൻവർഷങ്ങളിൽ ഫലം വൈകുന്ന പ്രശ്നമുണ്ടായിരുന്നെങ്കിലും സി.ബി.എസ്.ഇക്കാർക്ക് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. അവസാന ഘട്ടത്തിലാണ് അപേക്ഷിക്കാൻ അവസരം നൽകിയത്. ഇതിനാൽ പലർക്കും പ്രധാന വിഷയങ്ങൾക്കും പ്രമുഖ സ്കൂളുകളിലും പ്രവേശനം ലഭിച്ചില്ല. ഇത്തവണ സി.ബി.എസ്.ഇക്കാർക്ക് വേണ്ടി പ്രവേശനം വൈകിപ്പിക്കില്ലെന്ന് ഹയർ സെക്കൻഡറി ഡയറക്ടേററ്റ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രവേശനത്തിെൻറ ആദ്യ ഘട്ടത്തിൽതന്നെ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചത് സി.ബി.എസ്.ഇക്കാർക്ക് തിരിച്ചടിയാകും. ഏകജാലക പ്രവേശനം നീട്ടിവെക്കണമെന്നാണ് സി.ബി.എസ്.ഇ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സി.ബി.എസ്.ഇ ഫലം 95 ശതമാനത്തിന് മുകളിലാണ്. അഖിലേന്ത്യതലത്തിലും വിദേശരാജ്യങ്ങളിലും നടത്തുന്ന സി.ബി.എസ്.ഇ പരീക്ഷയുടെ ഫലം ഏകീകരിച്ചാണ് പുറത്തുവിടുക. ഫലം ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ ഡയറക്ടർക്ക് നിവേദനം നൽകിയതായി സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.