പ്രമോദ് വധം: 11 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം
text_fieldsകണ്ണൂർ: ആർ.എസ്.എസ് പ്രവർത്തകൻ കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പതിനൊന്ന് സി.പി.എം പ്രവർത്തകർക്കും ജീവപര്യന്തം. തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
മൂര്യാട്ടെ ചോതിയിൽ താറ്റ്യോട്ട് ബാലകൃഷ്ണൻ, മണാംപറമ്പത്ത് കുന്നപ്പാടി മനോഹരൻ, മാണിയപറമ്പത്ത് നാനോത്ത് പവിത്രൻ, പാറക്കാട്ടിൽ അണ്ണേരി പവിത്രൻ, ചാലിമാളയിൽ പാട്ടാരി ദിനേശൻ, കുട്ടിമാക്കൂലിൽ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തിൽ കേളോത്ത് ഷാജി, കെട്ടിൽ വീട്ടിൽ അണ്ണേരി വിപിൻ, ചാമാളയിൽ പാട്ടാരി സുരേഷ് ബാബു, കിഴക്കയിൽ പാലേരി റിജേഷ്, ഷമിൽ നിവാസിൽ വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികൾ. 2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.