മേലുദ്യോഗസ്ഥനെതിരെ പരാതി നൽകിയ വിജിലൻസ് ഡിവൈ.എസ്.പിയെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: മേലുദ്യോഗസ്ഥനെതിരെ പരാതി ഉന്നയിച്ച വിജിലൻസ് ഡിവൈ.എസ്.പിയെ തൽസ്ഥാനത്തുനിന്ന് സർക്കാർ നീക്കി. ടോമിൻ തച്ചങ്കരി, പാറ്റൂർ ഭൂമിയിടപാട് തുടങ്ങിയ കേസുകൾ അന്വേഷിച്ചിരുന്ന വിജിലൻസ് സ്പെഷൽ ഇൻെവസ്റ്റിഗേഷൻ യൂനിറ്റ് -1 ഡിവൈ.എസ്.പി നന്ദൻപിള്ളയാണ് ആഭ്യന്തരവകുപ്പ് മാറ്റിയത്. ഇദ്ദേഹത്തിനുപകരം ചുമതല നൽകിയിട്ടില്ല.
നന്ദൻപിള്ളയെ കൂടാതെ 11 ഡിവൈ.എസ്.പിമാരെയും കൂടി സ്ഥലംമാറ്റിയിട്ടുണ്ട്.നേരേത്ത വിജിലൻസ് റിപ്പോർട്ടുകൾ അട്ടിമറിച്ചതിന് നടപടി നേരിട്ട എസ്.പി ബി. അശോകനെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിൽ നിയമിച്ചിരുന്നു. അഴിമതികേസുകൾ അട്ടിമറിക്കുന്ന ഈ ഉദ്യോഗസ്ഥനൊപ്പം ജോലിചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈ.എസ്.പി എൻ. നന്ദനൻപിള്ള വിജിലൻസ് മേധാവി ലോക്നാഥ് െബഹ്റക്ക് പരാതിനൽകി അവധിയിൽ പ്രവേശിച്ചത്.
സംഭവം വിജിലൻസിന് തന്നെ നാണക്കേടായതോടെ അശോകനെ വിജിലൻസിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബെഹ്റ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ആഭ്യന്തരവകുപ്പ് തയറായില്ല. അശോകെൻറ മുൻകാല നടപടികളും അതിനുലഭിച്ച ശിക്ഷയും വ്യക്തമാക്കി വിശദ റിപ്പോർട്ടാണ് ബെഹ്റ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു നൽകിയത്. കൈക്കൂലി ആരോപണത്തിനും രണ്ടു വിജിലൻസ് റിപ്പോർട്ടുകൾ തിരുത്തിയതിനും സ്ത്രീയുമായി ബന്ധപ്പെട്ട കേസിലും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് അശോകൻ. മുമ്പ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അവിടെ ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ, അശോകെൻറ നിയമന ഉത്തരവു പുറത്തിറങ്ങിയശേഷമാണ് ഡയറക്ടർ പോലും അറിഞ്ഞത്.
നന്ദൻപിള്ളക്ക് പുറമേ സ്ഥലം താഴെപ്പറയുന്ന ഡിവൈ.എസ്.പിമാരെയും അവരുടെ പേരിനോട് ചേർന്നുള്ള സ്ഥലങ്ങളിലേക്ക് മാറ്റിനിയമിച്ച് ഉത്തരവായിട്ടുണ്ട്. ബ്രാക്കറ്റിൽ ഇവർ നിലവിൽ ജോലിചെയ്യുന്ന സ്ഥലംഇ.എസ്. ബിജിമോൻ -വി.എ.സി.ബി എസ്.ഐ.യു-I, തിരുവനന്തപുരം (നെടുമങ്ങാട്), എ.ആർ. ഷാനിഹാൻ -എ.സി, ശംഖുംമുഖം ( സെപ്ഷൽ ബ്രാഞ്ച് കൊല്ലം റൂറൽ), അഭിലാഷ്- മൂന്നാർ (സി.ബി.സി.ഐ.ഡി, ഐ.സ്ഐ.ടി,തിരുവനന്തപുരം), ജി.ഡി. വിജയകുമാർ-സ്പെഷൽ ബ്രാഞ്ച് കൊച്ചി(അഡ്മിൻ, ആലപ്പുഴ), എ.എൽ. നജുമുൽ ഹസൻ^എസ്.ബി.സി.ഐ.ഡി ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരം (വി.എ.സി.ബി എസ്.ഐ.യു-I, തിരുവനന്തപുരം), വി. ശ്യാംകുമാർ-വി.എ.സി.ബി എസ്.ഐ.യു-I, തിരുവനന്തപുരം (വി.എ.സി.ബി എസ്.ഐ.യു-II തിരുവനന്തപുരം)
കെ.വി. മഹേഷ്ദാസ് -വി.എ.സി.ബി എസ്.ഐ.യു-II , തിരുവനന്തപുരം (ലോകായുക്ത), പി.ഡി. ശശി -അടൂർ (പത്തനംതിട്ട, അഡ്മിൻ), എസ്. റഫീക്ക് -അഡ്മിൻ, പത്തനംതിട്ട, (അടൂർ), ഫാമസ് വർഗീസ് -ഇരിങ്ങാലക്കുട( എസ്.ബി.സി.ഐ.ഡി, എറണാകുളം), എൻ. കിരൺ- എസ്.ബി.സി.ഐ.ഡി, എറണാകുളം (ഇരിങ്ങാലക്കുട).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.