ഇടുക്കി ഡാമിൽ ഒക്ടോബറിൽ കൂടിയത് 11 അടി
text_fieldsമൂലമറ്റം: ശക്തമായി പെയ്ത മഴയിൽ ഒക്ടോബറിൽ മാത്രം ഇടുക്കി അണക്കെട്ടിൽ കൂടിയത് 11.26 അടി വെള്ളം. ന്യൂനമർദങ്ങളും ചക്രവാതച്ചുഴികളും മൂലം മഴ തകർത്ത് പെയ്തതാണ് ജലനിരപ്പ് കുത്തനെ ഉയരാൻ കാരണം.
ഒക്ടോബർ ഒന്നിന് അണക്കെട്ടിലെ ജലനിരപ്പ് 2386.98 അടിയും മൊത്തം സംഭരണശേഷിയുടെ 82 ശതമാനവും ആയിരുന്നു. നവംബർ ഒന്ന് ആയപ്പോൾ 2398.26 അടിയും 95 ശതമാനവുമായി വർധിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ആശങ്ക പരിഹരിക്കാൻ ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കേണ്ടതായും വന്നു.
ചൊവ്വാഴ്ച 2398.26 അടിയാണ് ഇടുക്കിയിൽ ജലനിരപ്പ്. സാധാരണ ലഭിക്കുന്നതിനെക്കാൾ 95 ശതമാനം അധിക മഴയാണ് ഈ കാലയളവിൽ ഇടുക്കിയിൽ ലഭിച്ചത്. 383.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 746 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഈ കാലയളവിൽ സംസ്ഥാനത്ത് 98 ശതമാനം അധികം മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.