'സമരാഗ്നി' പ്രക്ഷോഭ യാത്രക്ക് 11 അംഗ സംഘാടക സമിതി; പ്രഥമയോഗം ബുധനാഴ്ച
text_fieldsതിരുവനന്തപുരം: കെ.പി.സി.സിയുടെ സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്രയുടെ സംഘാടക സമിതിക്ക് രൂപംനൽകി. 11 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, ടി.സിദ്ദീഖ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, ജോസഫ് വാഴക്കന്‍, എ.പി.അനില്‍കുമാര്‍ എം.എൽ.എ ,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.ജയന്ത് ,.വി.എസ്.ശിവകുമാര്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, എന്‍.സുബ്രമണ്യന്‍, ബിന്ദുകൃഷ്ണ എന്നിവരാണ് അംഗങ്ങള്‍.
സംഘാടക സമിതിയുടെ പ്രഥമയോഗം ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായാണ് 'സമരാഗ്നി' പ്രക്ഷോഭ ജാഥ നയിക്കുന്നത്. ജനുവരി 21ന് കാസര്‍കോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.