Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ടെ രണ്ടു...

കാസർകോട്ടെ രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി

text_fields
bookmark_border
കാസർകോട്ടെ രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി
cancel

കാസർകോട്​: രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി. ദുബൈയിലേക്കെന്നുപറഞ്ഞ് പോയ കുടുംബത്തെകുറിച്ച് വിവരമില്ല. കാണാതായെന്ന പരാതിയിൽ രണ്ടു കേ​െസടുത്തതായി ടൗൺ സി.ഐ സി.എ. അബ്​ദുറഹീം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഇവർ ദുബൈയിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നിൽ ഹൗസിൽ അബ്​ദുൽ ഹമീദ് നൽകിയ പരാതിയിൽ പിഞ്ചുകുഞ്ഞടക്കം ആറുപേരെ കാണാതായതിനാണ് പൊലീസ് ആദ്യകേസ് രജിസ്​റ്റർ ചെയ്തത്. 

അബ്​ദുൽ ഹമീദി​​​െൻറ മകൾ നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മർജാന (മൂന്ന്), മുഹമ്മിൽ (പതിനൊന്ന് മാസം), സവാദി​​​െൻറ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് ​കേസെടുത്തത്. പൊലീസിന് അബ്​ദുൽ ഹമീദ് നൽകിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം പുറത്തുവന്നത്. അണങ്കൂരിലെ അൻവർ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്നു മക്കൾ എന്നിവരെയാണ് കാണാതായത്. ജൂൺ 15നാണ് ഇവരെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നു. 

കാസർകോട്​ നിന്ന്​ നേരത്തേ കാണാതായവരിൽ ചിലർ ഭീകര സംഘടനയായ ​​െഎ.എസിൽ ചേർന്നതായും കൊല്ലപ്പെട്ടതായും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, യമനിലെ ദമ്മാജിലും അഫ്​ഗാനിസ്​താനിലെ ഖുറാസാനിലും സലഫി പഠനകേന്ദ്രങ്ങളിൽ ഉന്നത മതപഠനത്തിനു പോകുന്നത്​ ഇപ്പോഴും തുടരുന്നുണ്ട്​​. കാണാതായ സവാദ്​ ദുബൈയിൽ ​മൊബൈൽ ​കടയിൽ ജോലി ചെയ്​തിരുന്നു. ​​ഒമാൻ വഴി യമനിലേക്ക്​ ഇവർ കടന്നിട്ടുണ്ടാവാമെന്നാണ്​ സംശയം. ഇവരുമായി കുടുംബാംഗങ്ങൾക്ക്​ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsmalayalam newsKasaragod News
News Summary - 11 members from two family missing from kasaragod- kerala news
Next Story