കോൺസുലേറ്റ് മുൻ ഉന്നതെൻറ ബാഗിൽ നിന്ന് 11 മൊബൈലും പെൻഡ്രൈവുകളും പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉന്നതെൻറ പേരിൽ വിദേശത്തേക്ക് അയക്കാൻ കൊണ്ടുവന്ന ബാഗിൽനിന്ന് 11 മൊബൈൽ ഫോണുകളും രണ്ട് പെൻഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തു.
നയതന്ത്ര ചാനൽ വഴി യു.എ.ഇയിലേക്ക് അയക്കാൻ കൊണ്ടുവന്ന ബാഗുകളാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ തുറന്ന് പരിശോധിച്ചത്. തുടർന്നാണ് ബാഗിലുണ്ടായിരുന്ന വസ്തുവകകൾ പിടിച്ചെടുത്തത്.
യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന ഡോളർ, സ്വർണക്കടത്തുകളിൽ ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തേ കോടതിയെ അറിയിച്ചിരുന്ന ഉന്നത വ്യക്തിയുടെ പേരിലുള്ളതായിരുന്നു ബാഗേജ്. എന്നാൽ, ബാഗ് തുറന്ന് പരിശോധിക്കാനുള്ള കസ്റ്റംസ് നടപടിയെ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആദ്യം എതിർത്തു.
തുടർന്ന് കേന്ദ്രസർക്കാറിെൻറ അനുമതിയോടെയാണ് ബാഗുകൾ പരിശോധിച്ചത്. ആരോപണവിധേയനായ ഇൗ ഉദ്യോഗസ്ഥൻ നാട്ടിലേക്ക് പോയിട്ട് മടങ്ങിയെത്താത്തതിനാൽ േചാദ്യം ചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
ഇൗ ഉദ്യോഗസ്ഥൻ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുണ്ടായിരുന്ന ബാഗുകളും വീട്ടുസാധനങ്ങളും യു.എ.ഇയിൽ എത്തിക്കാനായാണ് വിമാനത്താവളത്തിൽ എത്തിച്ചത്. പരിശോധന കസ്റ്റംസ് വിഡിയോയിൽ പകർത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത സാധനങ്ങൾ സ്വർണക്കടത്ത് അന്വേഷണത്തിെൻറ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകിയ വിവരം. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന സ്വർണക്കടത്തിൽ ഇൗ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് നേരത്തേ പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു.
ഇൗ ഉദ്യോഗസ്ഥന് സ്വർണം കടത്തുന്നതിനുള്ള കമീഷൻ കൈമാറിയിരുന്നെന്ന മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.