കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഉൾപ്പെടെ ചാലക്കുടിയിൽ 11 പേർക്ക് കോവിഡ്
text_fieldsചാലക്കുടി: നഗരസഭയിലെ 11 പേർക്ക് ഉൾപ്പെടെ മേഖലയിൽ 14 പേർക്ക് കോവിഡ് പോസിറ്റീവായി. കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടർ, സൂപ്പർവൈസർ, പോട്ടയിലെ സേവാഭാരതി പ്രവർത്തകൻ, ഏതാനും ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച ദന്തഡോക്ടറുടെ റിസപ്ഷനിസ്റ്റുമായി സമ്പർക്കം പുലർത്തിയ വയോജന ദമ്പതികൾ, നോർത്ത് ജങ്ഷനിലെ സ്റ്റേഷനറി സ്റ്റോഴ്സ് ഉടമ, അദ്ദേഹത്തിെൻറ നാല് കുടുംബാംഗങ്ങൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഹൗസിങ്ങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഇദ്ദേഹത്തിെൻറ കുടുംബത്തിന് അന്തർസംസ്ഥാനത്തു നിന്നെത്തിയ ബന്ധുവിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സൂചന. കുടുംബാംഗങ്ങളിൽ ഒരു വയസായ ആൺകുട്ടിയും മൂന്ന് വയസായ പെൺകുട്ടിയുമുണ്ട്. കൂടാതെ കുവൈറ്റിൽ നിന്നെത്തിയ ഒരാൾക്കും ചാലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 25ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയവരാണ് ഇവരിൽ 10 പേർ.
അതേസമയം ചൊവ്വാഴ്ച നടത്തിയ 60ൽപരം ആളുകളുടെ ധ്രുത പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ ഫലം ഇനിയും അറിവായിട്ടില്ല. കുവൈത്തിൽ നിന്ന് വന്ന മേലൂർ സ്വദേശിയായ പുരുഷൻ (32 വയസ്), കോടശേരിയിലെ 64കാരി, 70കാരൻ എന്നിവർക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇവരെ കൂടാതെ കുന്നംകുളത്ത് ചാലക്കുടി സ്വദേശികളായ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.