സംസ്ഥാനത്ത് 186 കോടി രൂപയുടെ 11 പദ്ധതികൾ ചൊവ്വാഴ്ച നാടിന് സമർപ്പിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ 100 ദിവസത്തിനുള്ളിൽ 100 പരിപാടികളുടെ ഭാഗമായി ആറ് നിയോജക മണ്ഡലങ്ങളിലായി 186 കോടി രൂപ ചെലവഴിച്ച് ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ 11 പദ്ധതികൾ 15ന് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ ശംഖുംമുഖം - എയർപോർട്ടിെൻറ ഒന്നാംഘട്ട നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 15ന് വൈകീട്ട് മൂന്നിന് നിർവഹിക്കും.
കഴക്കൂട്ടം-അടൂർ സേഫ്റ്റി കോറിഡോർ - േട്രാമാകെയർ വാഹനങ്ങൾ - മോട്ടോർവാഹന വകുപ്പ് - പൊലീസ് എന്നിവർക്ക് കൈമാറുന്ന പദ്ധതി (1.5 കോടി രൂപ), ഒല്ലൂർ മണ്ഡലത്തിലെ മാടക്കത്തറ- കെ.എൻ.ആർ റോഡ് (മൂന്ന് കോടി രൂപ), പട്ടിക്കാട്- ബസാർ റോഡ് (2.25 കോടി), ഉടുമ്പൻചോല മണ്ഡലത്തിലെ ചെമ്മണ്ണാർ ഗ്യാപ് റോഡ് (146.67 കോടി), ബാലുശ്ശേരി മണ്ഡലത്തിലെ ഏകരൂൽ-കാപ്പീൽ-പൂവ്വമ്പായി റോഡ് (അഞ്ച് കോടി), നടുവണ്ണൂർ- കൂട്ടാലിട റോഡ് (ആറ് കോടി), ബാലുശ്ശേരി - കുറുമ്പൊയൽ-വയലട-തലയാട് റോഡ് (മൂന്ന് കോടി), ആലത്തൂർ മണ്ഡലത്തിലെ കുനിശ്ശേരി-വിലങ്ങി റോഡ് (അഞ്ച് കോടി), കോട്ടെക്കുളം-നെന്മാറ റോഡ് (മൂന്ന് കോടി), തൃപ്പാളൂർ-ചിറ്റിലഞ്ചേരി റോഡ് (അഞ്ച് കോടി) എന്നീ പദ്ധതികളുടെ ഓൺലൈൻ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.