Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികജാതി...

പട്ടികജാതി വിദ്യാർഥികൾക്ക് നൽകാനുള്ള കുടിശിക 110 കോടിയെന്ന് ഒ.ആർ. കേളു

text_fields
bookmark_border
പട്ടികജാതി വിദ്യാർഥികൾക്ക് നൽകാനുള്ള കുടിശിക 110 കോടിയെന്ന് ഒ.ആർ. കേളു
cancel

തിരുവനന്തപുരം: പട്ടികജാതി വിഭാഗ വിദ്യാർഥികൾക്ക് ആകെ 110 കോടി രൂപ കുടിശിക വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രി ഒ.ആർ കേളു. 2022-23 വർഷം 1.50 കോടി രൂപയുമാണ് 2023-24 വർഷത്തെ കുടിശിക ഇനത്തിൽ 108.50 കോടി രൂപയുമാണ് വിതരണം ചെയ്യുനുള്ളതെന്ന് എ.പി. അനിൽ കുമാറിന് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.

പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2022-23, 2023- 24 അധ്യയന വർഷങ്ങളിലെ അപ്രൂവൽ ലഭിച്ച ഇ- ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ 2024-25 സാമ്പത്തിക വർഷം ബഡ്‌ജറ്റിൽ ലഭ്യമായ 223 കോടി രൂപ പൂർണമായും വിനിയോഗിച്ചു കുടിശിക വിതരണം ചെയ്തിട്ടുണ്ട്. സ്കോളർഷിപ്പ് ഇനത്തിലെ കടിശ്ശിക പൂർത്തീകരിക്കുന്നതിനായി ശീർഷകത്തിൽ അധിക വിതരണം ബന്ധപ്പെട്ട വകയിരുത്തി ലഭ്യമാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് 2023-24 വരെ 18.29 കോടി രൂപ കുടിശികയുണ്ട്. കുടിശിക അടക്കമുള്ള മുഴുവൻ തുകയും അനുവദിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scheduled Caste studentsMinister O.R.Kelu
News Summary - 110.00 crore dues to be paid to Scheduled Caste students by O.R.Kelu
Next Story