സർക്കാർ എൻജിനീയറിങ് കോളജിൽ തരംതാഴ്ത്തിയത് 115 അധ്യാപകരെ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് എ.െഎ.സി.ടി.ഇ മാനദണ്ഡം നിർബന്ധമെന്ന കോടതി വിധിയിൽ സർക്കാർ എൻജിനീയറിങ് കോളജുകളിൽ 115 അധ്യാപകരെ തരംതാഴ്ത്തി. 18 പേരെ പ്രിൻസിപ്പൽ പദവിയിൽ നിന്നാണ് തരംതാഴ്ത്തിയത്. പകരം യോഗ്യരെന്ന് കണ്ടെത്തിയ 392 പേർക്ക് സ്ഥാനക്കയറ്റം നൽകിയും ഉത്തരവായി. 43 പേർക്ക് പ്രിൻസിപ്പൽ തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം. പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയവരെല്ലാം വിരമിച്ചവരാണ്. ഇതിൽ നാലുപേർ മരിച്ചു.
138 പേർക്ക് പ്രഫസർ തസ്തികയിലേക്കും 211 േപർക്ക് അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുമാണ് സ്ഥാനക്കയറ്റം. ഇവരിലും ഒേട്ടറെ പേർ സർവിസിൽനിന്ന് വിരമിച്ചവരാണ്.
കോടതി വിധിയെ തുടർന്ന് 12 ഉത്തരവുകളിലൂടെയാണ് തരംതാഴ്ത്തലും സ്ഥാനക്കയറ്റവും നടത്തിയത്. എ.െഎ.സി.ടി.ഇ മാനദണ്ഡം ലംഘിച്ചുള്ള സ്ഥാനക്കയറ്റത്തിനായി 2019ൽ ഇറക്കിയ ഉത്തരവുകൾ ഒന്നടങ്കം റദ്ദാക്കി.
എൻജിനീയറിങ് കോളജുകളിൽ അയോഗ്യരായ 961 അധ്യാപകരുണ്ടെന്ന സി.എ.ജി റിപ്പോർട്ടിൽ സർവകലാശാല തുടർനടപടി ആരംഭിച്ചിട്ടുണ്ട്. അയോഗ്യരെ തരംതാഴ്ത്തുന്നതുൾപ്പെടെ നടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റിെൻറ അക്കാദമിക് ഉപസമിതി ശിപാർശ ചെയ്തു.
ശിപാർശ 22ന് ചേരുന്ന സിൻഡിേക്കറ്റ് പരിഗണിക്കും. സർക്കാർ കോളജ് അധ്യാപകരെ തരംതാഴ്ത്തിയതോടെ മൂന്ന് എയ്ഡഡ് കോളജുകളുടെ കാര്യത്തിൽ സർവകലാശാല നിർദേശം നൽകും.
െഎ.എച്ച്.ആർ.ഡി, കേപ്, എൽ.ബി.എസ്, സി.സി.ഇ.കെ, കെ.എസ്.ആർ.ടി.സി എന്നിവക്ക് കീഴിലാണ് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ. കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകൾക്ക് കീഴിലും ഒാരോ എൻജിനീയറിങ് കോളജുണ്ട്. സ്വകാര്യ സ്വാശ്രയ കോളജുകളിൽ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്താൻ സാേങ്കതിക സർവകലാശാലക്ക് സർവകലാശാല ചട്ടം അധികാരം നൽകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.