Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1162.12 കോടി...

1162.12 കോടി പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ്​ നിർദേശം

text_fields
bookmark_border
MVD
cancel

തിരുവനന്തപുരം: ഇക്കൊല്ലം ഉയർത്തി നിശ്ചയിച്ച നികുതി ലക്ഷ്യം ​പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ്​ നിർദേശം. നടപ്പ്​ സാമ്പത്തികവർഷം (22-23) വരുമാന ലക്ഷ്യം 1162.12 കോടി ആണ്​ ഉയർത്തിയത്​. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4138.59 കോടിയാണ്​ ​വാഹന നികുതി വരുമാനമായി ലക്ഷ്യമിട്ടിരുന്നത്​.

പുതുക്കിയ ബജറ്റ്​ എസ്റ്റിമേറ്റ്​ പ്രകാരം ഇത്​​ 5300.71 കോടിയായി ഉയർത്തി. ഈ തുക പിരിച്ചെടുക്കാൻ ട്രാൻസ്​പോർട്ട്​ കമീഷണർ എല്ലാ ഡെപ്യൂട്ടി, റീജനൽ, ജോയന്‍റ്​ റീജനൽ ട്രാൻസ്​പോർട്ട്​ കമീഷണർമാർക്കും നിർദേശം നൽകി. തുക പിരിച്ചെടുക്കാൻ ഓരോ ഉദ്യോഗസ്ഥർക്കും ടാർഗറ്റ്​ നിശ്ചയിച്ചുനൽകിയിട്ടുണ്ട്​. ഫെബ്രുവരി 17നാണ്​ ട്രാൻസ്​പോർട്ട്​ കമീഷണർ ഈ നിർദേശം നൽകിയത്​.

അടുത്ത സാമ്പത്തികവർഷത്തേക്ക്​ ​വാഹനനികുതി പിരിവ്​ ലക്ഷ്യം 5857.61 കോടിയായാണ്​ നിശ്ചയിച്ചിരിക്കുന്നത്​. കഴിഞ്ഞ മാർച്ച്​ 11ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയസഭയിൽ അവതരിപ്പിച്ച ബജറ്റിലാണിത്​. 20-21ൽ ബജറ്റിൽ വാഹന നികുതി ലക്ഷ്യം 3386.28 കോടിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle department
News Summary - 1162 crore directed to collect by Motor Vehicle Department
Next Story