118 എ: ഒരു ഒാർഡിനൻസ് പിൻവലിക്കാൻ മറ്റൊരു ഒാർഡിനൻസ് കൊണ്ടുവരുന്നത് ചരിത്രത്തിലാദ്യം
text_fieldsതിരുവനന്തപുരം: നടപ്പാക്കില്ലെന്ന പ്രഖ്യാപനത്തിനുപിന്നാലേ വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിക്കാനും സർക്കാർ തീരുമാനം. കരിനിയമെമന്ന് വ്യാപക വിമർശനമുയർന്ന 118 എ വകുപ്പ് കൂട്ടിച്ചേർത്ത ഒാർഡിനൻസ് പിൻവലിക്കുന്നതിന് പുതിയ ഒാർഡിനൻസിന് ഗവർണറോട് ശിപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരവ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മന്ത്രിസഭ തീരുമാനപ്രകാരം ഇനി ഗവർണറാണ് വിജ്ഞാപനം ഇറക്കേണ്ടത്. ഒാർഡിനൻസ് പിൻവലിക്കാനിടയായ സാഹചര്യം സർക്കാർ ഗവർണറോട് വിശദീകരിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു ഒാർഡിനൻസ് പിൻവലിക്കാൻ മറ്റൊരു ഒാർഡിനൻസ് കൊണ്ടുവരുന്നത്.
'2020ലെ കേരള പൊലീസ് നിയമ ഭേദഗതി പിൻവലിക്കൽ ഒാർഡിനൻസ്' എന്നാണ് ഇതിെൻറ പേര്. പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉയർന്ന അഭിപ്രായം സർക്കാർ മുഖവിലക്കെടുക്കുെന്നന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമൂഹത്തിെൻറ വിവിധ മേഖലകളിൽ നിന്നുള്ള ആശങ്ക കണക്കിലെടുത്താണ് ഭേദഗതി പിൻവലിക്കുന്നത്്. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിൽ പിൻവലിക്കലാണ് ഉചിതമെന്ന അഭിപ്രായമാണ് സർക്കാറിന്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരവും വിദ്വേഷകരവുമായ പ്രചാരണവും വ്യാജ വാർത്തകളും തടയാൻ സദുദ്ദേശ്യത്തോടെയാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒാർഡിനൻസ് നടപ്പാക്കില്ലെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. 118 എ പ്രകാരം നടപടി എടുക്കേണ്ടതില്ലെന്ന് ഡി.ജി.പി പൊലീസിനും നിർദേശം നൽകി. പിന്നാലേയാണ് പിൻവലിക്കാൻ മന്ത്രിസഭ തീരുമാനം. കടുത്ത എതിർപ്പിനെ തുടർന്നാണ് അഭിപ്രായസ്വാതന്ത്ര്യം തടയുന്ന, മാധ്യമ മാരണ നിയമമെന്ന് വിമർശമുയർന്ന ഒാർഡിനൻസ് പിൻവലിക്കാൻ സർക്കാർ തയാറായത്. പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ നിയമത്തിെൻറ പേരിൽ ഇടതുമുന്നണിക്ക് ദേശീയതലത്തിൽതെന്ന കടുത്ത വിമർശനം േനരിടേണ്ടിവന്നു.
ബുധനാഴ്ച ചേരേണ്ട മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയുടെ അസൗകര്യത്തെ തുടർന്നാണ് ചൊവ്വാഴ്ച ചേർന്നത്. അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് പൊലീസ് നിയമദേഭഗതി മന്ത്രിസഭ പരിഗണിച്ചത്. അേതസമയം പിൻവലിക്കുന്നതിനുപകരം പുതിയ ഒാർഡിനൻസ് ഇൗ വിഷയത്തിൽ കൊണ്ടുവരില്ല. നിയമസഭ സമ്മേളിക്കുേമ്പാൾ സൈബർ ഇടങ്ങളിലെ സുരക്ഷ അടക്കം വിഷയങ്ങളിൽ ബിൽ കൊണ്ടുവരാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.