മരച്ചീനിക്ക് 12, തക്കാളിക്ക് 8; തറവില നവംബർ ഒന്നുമുതൽ
text_fieldsതൃശൂർ: 16 ഇനം പഴം-പച്ചക്കറികൾക്ക് കർഷകർക്ക് അടിസ്ഥാനവില നൽകുന്ന പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാന വില നിർണയ ബോർഡിെൻറ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. പദ്ധതിയിൽ മരച്ചീനിക്ക് കിലോക്ക് 12 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
മറ്റുൽപന്നങ്ങളുടെ വില:
നേന്ത്രക്കായ-30,
വയനാടൻ നേന്ത്രൻ-24,
കൈതച്ചക്ക-15,
കുമ്പളം-9,
വെള്ളരി-8,
പാവൽ-30,
പടവലം-16,
വള്ളിപ്പയർ-34,
തക്കാളി-8,
വെണ്ട-20,
ക്യാബേജ്-11,
ക്യാരറ്റ്-21,
ഉരുളക്കിഴങ്ങ്-20,
ബീൻസ്-28,
ബീറ്റ്‌റൂട്ട്-21,
വെളുത്തുള്ളി -139 രൂപ
ഈ പച്ചക്കറികൾക്ക് നിർദിഷ്ട വിലയെക്കാൾ താഴ്ന്നാൽ മേൽപറഞ്ഞ വില നൽകി സർക്കാർ ഇവ സംഭരിക്കും. തുക കർഷകെൻറ അക്കൗണ്ടിലേക്കാണ് നൽകുക. വിള ഇൻഷൂർ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിക്കും. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തൽക്കാലം രജിസ്‌ട്രേഷൻ നിർബദ്ധമാക്കിയിട്ടില്ല.
എന്നാൽ, തറവില പ്രഖ്യാപിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷി വകുപ്പിെൻറ നോട്ടിഫൈഡ് സൊസൈറ്റികളിലോ സംഭരണ കേന്ദ്രങ്ങളിലോ എത്തിക്കണം. ഇവ കൃഷി വകുപ്പിെൻറ വിപണികളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖല വഴിയോ വിറ്റഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടുതലായി വരുന്ന ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കും. ഇവ കേടു കൂടാതെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ശീതീകരണ സംഭരണികളും ഉൽപ്പാദന സ്ഥലത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാൻ ഫ്രീസർ ഘടിപ്പിച്ച വാഹനങ്ങളും സജ്ജമാക്കുമെന്നും അറിയിച്ചു. തൃശൂർ ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ കൃഷിവകുപ്പിന്റെ കീഴിൽ ഹോർട്ടികോർപ്പ്, വി.എഫ്പി.സി.കെ എന്നീ ഏജൻസികൾ വഴി 300 സംഭരണ വിപണന കേന്ദ്രങ്ങളും സഹകരണവകുപ്പിെൻറ 250 പ്രാഥമിക കാർഷിക വായ്പാ സഹകരണ സൊസൈറ്റികളിലെ സംഭരണ വിപണന കേന്ദ്രങ്ങളും വഴിയാണ് ശേഖരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.