കേരളത്തിലേക്ക് കൊണ്ടുവന്ന 12 പെൺകുട്ടികളെ രാജസ്ഥാനിൽ തിരിച്ചെത്തിച്ചു
text_fieldsകോഴിക്കോട്: അനധികൃതമായി രാജസ്ഥാനിൽനിന്ന് കേരളത്തിൽ കൊണ്ടുവന്ന 12 പെൺകുട്ടികളെ നാട്ടിലെത്തിച്ചു. എറണാകുളത്തെ സ്ഥാപനത്തിൽ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന കുട്ടികളെയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ നേതൃത്വത്തിൽ തിരിച്ച് രാജസ്ഥാനിലെത്തിച്ചത്. 24ന് പുലർച്ചെ 2.40ന് തുരന്തോ എക്സ്പ്രസിലാണ് ഇവരെ തിരിച്ചയച്ചത്. കുട്ടികളെ രാജസ്ഥാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
പെൺകുട്ടികളെ തിരിച്ച് നാട്ടിലേക്കയക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർമാൻ അഡ്വ. പി. അബ്ദുൽ നാസർ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം രണ്ട് സി.ഡബ്ല്യൂ.സി ജീവനക്കാരുടെയും ഒമ്പത് പൊലീസുകാരുടെയും നേതൃത്വത്തിലാണ് കുട്ടികളെ കൊണ്ടുപോയത്. ജൂലൈ 27ന് അർധരാത്രിയാണ് ഓഖ എക്സ്പ്രസിൽ കുട്ടികളെ കോഴിക്കോട്ടെത്തിച്ചത്. ട്രെയിൻ യാത്രക്കിടെ സംശയം തോന്നിയ ചിലർ കോഴിക്കോട് ചൈൽഡ് ലൈനിന്‍റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.