കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ ഡ്യൂട്ടിയെന്നത് വ്യാജപ്രചാരണം -എളമരം കരീം
text_fieldsകളമശ്ശേരി: കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ ഡ്യൂട്ടിയെന്ന പേരിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. ഏലൂരിൽ സി.ഐ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടു മണിക്കൂർ ഡ്യൂട്ടി എന്നത് പല സ്ഥാപനങ്ങളിലും നിലവിലുള്ളതാണ്. മാനേജ്മെന്റിന് ഇങ്ങനെ ചെയ്യാൻ നിയമവ്യവസ്ഥയുമുണ്ട്. ഇത് മറച്ചുവെച്ചാണ് പ്രചാരണം. തൊഴിൽ അവകാശങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും എളമരം പറഞ്ഞു.
ജില്ല പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, ദേശീയ കൗൺസിൽ അംഗം സി.എൻ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ചർച്ച നടന്നു. വ്യാഴാഴ്ച തുടരുന്ന ചർച്ചക്കൊടുവിൽ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകീട്ട് റാലിയും പുതിയറോഡ് കവലയിൽ പൊതുസമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.