കോഴിക്കോട് ജില്ലയിൽ 12 കണ്ടെയിൻമെൻറ് സോണുകൾ കൂടി
text_fieldsകോഴിക്കോട്: കോവിഡ് സമ്പർക്കവ്യാപന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ കണ്ടെയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു.
കോഴിേക്കാട് കോർപറേഷനിലെ കുറ്റിച്ചിറ (വാർഡ് 58), ചെലവൂർ (17) തടമ്പാട്ടുതാഴം (9), മാറാട് (49), ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിയക്കാട് (വാർഡ് 16), ചേളന്നൂർ പഞ്ചായത്തിലെ മരുതാട് (വാർഡ് 3), തിരുവള്ളൂർ പഞ്ചായത്തിലെ തിരുവള്ളൂർ ടൗൺ (വാർഡ് 5), ചാനിയംകടവ് (10), തിരുവള്ളൂർ നോർത്ത് (6), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുക്കിലുമ്മാരം (വാർഡ് 9), മുക്കം മുനിസിപ്പാലിറ്റിയിലെ വെണ്ണക്കോട് (വാർഡ് 29), എരട്ടകുളങ്ങര (30) എന്നിവിടങ്ങളാണ് പുതിയ കണ്ടെയിൻമെന്‍റ്് സോണുകളായി ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57), പുതിയറ (27), ചെട്ടിക്കുളം (2), പൊറ്റമ്മല്‍ (29), തിരുത്തിയാട് ഇൻറര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂർ ഈസ്റ്റ് (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74) എന്നീ വാർഡുകൾ നേരത്തെ കണ്ടെയിൻമെൻറ് സോണുകളാണ്. ജില്ലയിൽ 12 പഞ്ചായത്തുകളിൽ മുഴുവൻ വാർഡും കണ്ടെയ്ൻമെൻറ് സോണായി ചൊവ്വാഴ്ച ഉത്തരവിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.