കളമശ്ശേരിയിൽ രാവിലെ നടക്കാനിറങ്ങിയ 12 പേർക്ക് തെരുവുനായ് കടിയേറ്റു
text_fieldsകളമശ്ശേരി: കുസാറ്റ് കാമ്പസിലും പരിസരത്തും രാവിലെ നടക്കാനിറങ്ങിയ 12 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇതിൽ എട്ട് പേർ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലും ചികിത്സ തേടി. കടിയേറ്റവരിൽ സ്ത്രീയും സർവകലാശാല ജീവനക്കാരനും ഉൾപ്പെട്ടതായാണ് വിവരം.
മെഡിക്കൽ കോളജിൽ ചികിത്സ തേടിയവരിൽ ഒരാളുടെ കൈവിരലിന് ആഴത്തിലുള്ള മുറിവുണ്ട്. കുസാറ്റ് കാമ്പസിലെ പൈപ്പ് ലൈൻ റോഡ്, തൃക്കാക്കര അമ്പലം റോഡ് വഴി വന്ന നായാണ് ആളുകളെ കടിച്ചത്. ഓടിപ്പോയ നായെ കണ്ടെത്താനായിട്ടില്ല.
കളമശ്ശേരി നഗരസഭ വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ കാമ്പയിൻ പല ഭാഗങ്ങളിലായി നടത്തി വരുന്നുണ്ടെങ്കിലും, തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കാമ്പസിലൂടെ കടന്ന് പോകുന്ന പൈപ് ലൈൻ റോഡ് മാലിന്യങ്ങൾ വലിച്ചെറിയുന്ന ഒരു പ്രധാന കേന്ദ്രമാണ്. അതിനാൽ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യവും കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.