12 ട്രെയിനുകൾ റദ്ദാക്കി; ആലപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsപാലക്കാട്: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്ത് മൂന്നാം ദിവസും ട്രെയിൻ ഗതാഗതം താറുമാറായി. പാ ലക്കാട് ഡിവിഷനിലെ 12 ട്രെയിനുകൾ റദ്ദാക്കി. 13 ദീർഘദൂര ട്രെയിനുകൾ പല സ്ഥലങ്ങളിലായി ഭാഗികമായി റദ്ദാക്കിയിട്ടുണ്ട ്.
കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ, കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ, കോഴിക്കോട്-തൃശൂർ പാസഞ്ചർ, ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
അതേസമയം, ആലപ്പുഴ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. എറണാകുളം -തിരുവനന്തപുരം ഇന്‍റർസിറ്റി എക്സ്പ്രസ്, നാഗർകോവിൽ -മംഗലാപുരം ഏറനാട് എക്സ്പ്രസ് (വടക്കാഞ്ചേരി വരെ), കായംകുളം -എറണാകുളം പാസഞ്ചർ, ആലപ്പുഴ -എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകൾ സർവീസ് നടത്തും.
കോഴിക്കോട്, ഷൊർണൂർ, പാലക്കാട് പാതയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു. തിരൂർ, കല്ലായി മേഖലയിൽ റെയിൽപാലങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.