Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫുട്​ബാൾ കളിക്കാൻ ​പോയ...

ഫുട്​ബാൾ കളിക്കാൻ ​പോയ 12കാരനെ കടലിൽ കാണാതായി

text_fields
bookmark_border
sea
cancel

ആലപ്പുഴ: കൂട്ടുകാരുമൊത്ത്​ ഫുട്​ബാൾ കളിക്കാൻ പോകുന്നതിനിടെ കാൽവഴുതി കടലിൽ വീണ്​ ഏഴാംക്ലാസുകാരനെ കാണാതായി. രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. ആലപ്പുഴ തുമ്പോളി മാതാഭവനിൽ അഭിലാഷിന്‍റെ മകൻ അലനെയാണ്​ (12)​ കാണാതായത്​.

ഞായറാഴ്ച വൈകീട്ട്​ 3.15ന്​ തുമ്പോളി കടപ്പുറത്താണ്​ സംഭവം. പൊഴി മുറിച്ചുകടക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ്​ സമീപത്തെ മത്സ്യ​ത്തൊഴിലാളികളും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കാലാവസ്ഥ ​​പ്രതികൂലമായതിനൊപ്പം കടൽ പ്രക്ഷുബ്‌ധമായതോടെ കോസ്റ്റ്​ ഗാർഡ്​ സംഘമെത്തി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്​.

തുമ്പോളി സെന്‍റ്​ തോമസ്‌ ഹൈസ്‌കൂൾ ഏഴാം ക്ലാസ്‌ വിദ്യാർഥിയാണ്‌. പിതാവ്​ അഭിലാഷ്‌ ടൈൽസ്‌ പണിക്കാരനാണ്‌. മാതാവ്​: ആലീസ്‌. സഹോദരി അലീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing
News Summary - 12-year-old boy went missing in the sea at Alappuzha
Next Story