Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 വയസുകാരൻ മരിച്ചത്​​...

12 വയസുകാരൻ മരിച്ചത്​​ നിപ കാരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
12 വയസുകാരൻ മരിച്ചത്​​ നിപ കാരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ ആരോഗ്യമന്ത്രി
cancel

തൃശൂർ: കോഴിക്കോട് മസ്​തിഷ്​ക ജ്വരവും ഛർദ്ദിയും ബാധിച്ച്​ ചികിത്സയിലായിരുന്ന ​12 വയസുകാരൻ മരിച്ചത്​ നിപ കാരണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​​. പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട്​ കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി.

ശനിയാഴ്ച രാത്രിയോടെയാണ്​ പൂണെയിൽ നിന്നും കുട്ടിയുടെ സ്രവ പരിശോധന സാമ്പിളുകളുടെ ഫലം ലഭിച്ചത്​. ഉടൻ തന്നെ ഉന്നതതല യോഗം ചേർന്ന്​ ആക്ഷൻ പ്ലാൻ തയാറാക്കി. കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി​. കൂടുതൽ വിശദമായ സമ്പർക്ക പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ്​ സമ്പർക്ക പട്ടിക തയാറാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട്​ മെഡിക്കൽ കോളജിൽ നിപ ചികിത്സക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​. കുട്ടിയുടെ രോഗം ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah Virus
News Summary - 12-year-old dies due to Nipah : Health Minister
Next Story