12 വയസ്സുകാരിയുടെ മരണം: ഫാ. മാത്തുക്കുട്ടിക്കും സിസ്റ്റർ സ്നേഹക്കും ജാമ്യം
text_fieldsതിരുവനന്തപുരം: ചങ്ങനാശ്ശേരി അതിരൂപത ലഹരി വിമുക്ത കേന്ദ്രത്തിൽ സൺഡേ സ്കൂൾ വിദ്യാർഥിനി മരിച്ച കേസിൽ രണ്ടു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരായ കുറ്റപത്രം ഏപ്രിൽ എട്ടിന് വായിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
12 വയസ്സുകാരി കൃപാഭവനിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൈതവന പള്ളിയിലെ ഡയറക്ടർ കൂടിയായ ഫാ. മാത്തുക്കുട്ടി, സിസ്റ്റർ സ്നേഹ എന്നിവരുടെ അശ്രദ്ധ മൂലമാണെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് സി.ബി.ഐ കേസ്.
2010 ഒക്ടോബർ 17 നാണ് വ്യക്തിത്വ വികസന ക്ലാസിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി മരിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.