കടലാസ് ട്രെയിൻ നിർമിച്ച് മലയാളി ബാലൻ; കൈയ്യടിച്ച് റെയിൽവേ
text_fieldsന്യൂഡൽഹി: പത്രക്കടലാസും പശയും ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ട് തീവണ്ടിയുടെ മാതൃക തയാറാക്കിയ മലയാളിയായ ഏഴാം ക്ലാസുകാരന് റെയിൽവേ മന്ത്രാലയത്തിൻെറ കൈയ്യടി. തൃശ്ശൂർ സ്വദേശി അദ്വൈത് കൃഷ്ണ (12) ആണ് 33 പഴയ പത്രക്കടലാസും 10 എ ഫോർ ഷീറ്റുകളും ഉപയോഗിച്ച് ആവി തീവണ്ടിയുടെ മാതൃക സൃഷ്ടിച്ചത്.
'തൃശ്ശൂരിൽ നിന്നുള്ള റെയിൽ പ്രേമിയായ അദ്വൈത് കൃഷ്ണ പത്രങ്ങൾ ഉപയോഗിച്ച് ആകർഷകമായ ട്രെയിൻ മാതൃക നിർമ്മിച്ചു. ട്രെയിൻ മാതൃക പൂർത്തിയാക്കാൻ വെറും മൂന്ന് ദിവസമാണ് എടുത്തത്' -റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
Master Adwaith Krishna, a 12 year old rail enthusiast from Thrissur, Kerala has unleashed his creative streak and has made a captivating train model using newspapers.
— Ministry of Railways (@RailMinIndia) June 25, 2020
His near perfection train replica took him just 3 days. pic.twitter.com/H99TeMIOCs
അദ്വൈതിൻെറ പേപ്പർ ട്രെയിനിൻെറ ചിത്രങ്ങളും വിഡിയോകളും റെയിൽവേ പങ്കുവെച്ചിട്ടുണ്ട്. റെയിൽവേയുടെ പോസ്റ്റിന് ഫേസ്ബുക്കിൽ 6000ത്തിലധികവും ട്വിറ്ററിൽ 1400ൽ കൂടുതലും ലൈക്കുകൾ ലഭിച്ചു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഒരു സൃഷ്ടിയുണ്ടാക്കാൻ പരിശ്രമിച്ച അദ്വൈതിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പ്രോത്സാഹനമാണ് ലഭിക്കുന്നത്. ചേർപ്പ് സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ വിദ്യാർഥിയാണ് അദ്വൈത്. ശിൽപകലാകാരനാണ് അദ്വൈതിൻെറ പിതാവ്.
Master Adwaith Krishna, a 12 year old rail enthusiast from Thrissur, Kerala has unleashed his creative streak and has made a captivating train model using newspapers.
— Ministry of Railways (@RailMinIndia) June 25, 2020
His near perfection train replica took him just 3 days. pic.twitter.com/H99TeMIOCs
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.