വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; കേരളത്തിൽ ജി.എസ്.ടി വകുപ്പിന്റെ വ്യാപക റെയ്ഡ്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി.എസ്.ടി അധികൃതർ. ഈ സാഹചര്യത്തിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് നടക്കുകയാണ്. ജി.എസ്.ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്,എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന.
350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലായാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തുന്നുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ നിന്ന് നിരവധിപേർ കസ്റ്റഡിയിൽ ആയതായിയാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.