പ്രളയ ഫണ്ടിൽനിന്ന് 1.25 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ; അന്വേഷണം വേണമെന്ന് സി.പി.എം
text_fieldsഇരിട്ടി: അയ്യങ്കുന്നിലെ പ്രളയദുരിതാശ്വാസ തട്ടിപ്പിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം നേതാക്കള്‍ വാർത്തസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
2018ലെ പ്രളയ ദുതിരാശ്വാസവുമായി ബന്ധപ്പെട്ട് അയ്യങ്കുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന റോജസിെൻറ ഭര്‍തൃമാതാവും കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് റോജസ് സെബാസ്റ്റ്യെൻറ മാതാവുമായ ഏലിയാമ്മ 1.25 ലക്ഷം രൂപ തട്ടിയെടുത്തതായും തട്ടിപ്പിന് കൂട്ടുനിന്നത് സ്ഥിരം സമിതി അധ്യക്ഷയാണെന്നും നേതാക്കള്‍ പറഞ്ഞു.
12 വര്‍ഷം ഏഴാം കടവില്‍ ഏലിയാമ്മ കൈവശം വെച്ചുവരുന്ന സ്ഥലത്തെ കട്ടപ്പുര 2018ലെ പ്രളയത്തിനു ശേഷം നാശമുണ്ടായി എന്ന് വ്യാജ അപേക്ഷ നല്‍കുകയും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് റിപ്പോര്‍ട്ട് സമര്പ്പിച്ചതിെൻറ അടിസ്ഥാനത്തില്‍ 1.25 ലക്ഷം രൂപ അനര്‍ഹമായി നേടിയെടുത്തുവെന്നുമാണ് പരാതി.
സെപ്റ്റംബര്‍ നാലിന് അയ്യങ്കുന്ന് പഞ്ചായത്ത്, വില്ലേജ് ഓഫിസുകള്‍ക്ക് മുന്നിലും പഞ്ചായത്തിലെ 30 ഓളം കേന്ദ്രങ്ങളിലും സത്യഗ്രഹം സംഘടിപ്പിക്കും. പഞ്ചായത്ത് ഓഫിസിന് മുന്നിലെ സമരം രാവിലെ 11ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം വത്സന് പനോളിയും വില്ലേജ് ഓഫിസിനു മുന്നിലെ സമരം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരനും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി ബിനോയ് കുര്യന്, ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരന്, ഏരിയ കമ്മിറ്റി അംഗം എന്‍.ഐ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.