Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12,694 പേർകൂടി പനി...

12,694 പേർകൂടി പനി ബാധിച്ച്​ ചികിത്സതേടി; 55 പേർക്ക്​ ഡെങ്കിപ്പനി

text_fields
bookmark_border
dengue fever
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ 12,694 പേർകൂടി പനി ബാധിച്ച്​ ചികിത്സതേടി. തലസ്ഥാനത്ത്​ രണ്ട്​ പനി മരണവും റിപ്പോർട്ട്​ ചെയ്തു. മലപ്പുറത്ത്​ 2192 ഉം കോഴിക്കോട്​ 1497 ഉം കണ്ണൂരിൽ 1093 ഉം എറണാകുളത്ത്​ 1065 ഉം തിരുവനന്തപുരത്ത്​ 812 ഉം പേർക്കാണ്​ പനിബാധ. 240 പേർ കിടത്തി ചികിത്സക്കും വിധേയമായി​.

55 പേർക്ക്​ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേരാണ്​ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സതേടിയത്​.

എറണാകുളത്താണ്​ ഏറ്റവും കൂടുതൽ; 25 പേർ. തൃ​ശൂരിൽ 11 നും മലപ്പുറത്ത്​ ആറും പത്തനംതിട്ടയിലും ആലപ്പുഴയിലും നാലുവീതവും കേസുണ്ട്​. മൂന്നു​ പേർക്ക്​ എലിപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത്​ രണ്ടും ആലപ്പുഴയിൽ ഒന്നും.

മൂന്നു​ പേർക്ക്​ എച്ച്​1 എൻ1 ഉം റിപ്പോർട്ട്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverdengue
News Summary - 12,694 more people sought treatment due to fever
Next Story